like devouring fire
പുറപ്പാട് 3:2
അവിടെ യഹോവയുടെ ദൂതന്‍ ഒരു മുള്‍പടര്‍പ്പിന്റെ നടുവില്‍നിന്നു അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി. അവന്‍ നോക്കിയാറെ മുള്‍പടര്‍പ്പു തീ പിടിച്ചു കത്തുന്നതും മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
പുറപ്പാട് 19:18
യഹോവ തീയില്‍ സീനായി പര്‍വ്വതത്തില്‍ ഇറങ്ങുകയാല്‍ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്‍വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
ആവർത്തനം 4:24
നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷണതയുള്ള ദൈവം തന്നേ.
ആവർത്തനം 4:36
അവന്‍ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേള്‍പ്പിച്ചു; ഭൂമിയില്‍ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവില്‍നിന്നു കേട്ടു.
യെഹെസ്കേൽ 1:27
അവന്റെ അരമുതല്‍ മേലോട്ടു അതിന്നകത്തു ചുറ്റും തിക്കൊത്ത ശുക്ളസ്വര്‍ണ്ണംപോലെ ഞാന്‍ കണ്ടു; അവന്റെ അരമുതല്‍ കീഴോട്ടു തീ പോലെ ഞാന്‍ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
നാഹൂം 1:6
അവന്റെ ക്രോധത്തിന്‍ മുമ്പില്‍ ആര്‍ നിലക്കും? അവന്റെ ഉഗ്രകോപത്തിങ്കല്‍ ആര്‍ നിവിര്‍ന്നുനിലക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകള്‍ അവനാല്‍ പിളര്‍ന്നുപോകുന്നു.
ഹബക്കൂക്ക് 3:4
സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങള്‍ അവന്റെ പാര്‍ശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
ഹബക്കൂക്ക് 3:5
മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
എബ്രായർ 12:18
ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.
എബ്രായർ 12:29