ఏర్పరచెదను
ആദിപുസ്തകം 15:18
അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തുനിന്റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,
സംഖ്യാപുസ്തകം 34:3-15
3
തെക്കെ ഭാഗം സീന്‍ മരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിര്‍ കിഴക്കു ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കേണം.
4
പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബര്‍ന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്നു അസ്മോനിലേക്കു കടക്കേണം.
5
പിന്നെ അതിര്‍ അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കല്‍ അവസാനിക്കേണം.
6
പടിഞ്ഞാറോ മഹാസമുദ്രം അതിര്‍ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്‍.
7
വടക്കോ മഹാസമുദ്രംതുടങ്ങി ഹോര്‍പര്‍വ്വതം നിങ്ങളുടെ അതിരാക്കേണം.
8
ഹോര്‍പര്‍വ്വതംമുതല്‍ ഹമാത്ത്വരെ അതിരാക്കേണം. സെദാദില്‍ ആ അതിര്‍ അവസാനിക്കേണം;
9
പിന്നെ അതിര്‍ സിഫ്രോന്‍ വരെ ചെന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിര്‍.
10
കിഴക്കോ ഹസാര്‍-എനാന്‍ തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.
11
ശെഫാംതുടങ്ങി ആ അതിര്‍ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം.
12
അവിടെ നിന്നു യോര്‍ദ്ദാന്‍ വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കല്‍ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിര്‍ ആയിരിക്കേണം.
13
മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതുനിങ്ങള്‍ക്കു ചീട്ടിനാല്‍ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ.
14
രൂബേന്‍ ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ് ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ.
15
ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കന്‍ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ ആയിരുന്നു.
ആവർത്തനം 11:24
നിങ്ങളുടെ ഉള്ളങ്കാല്‍ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങള്‍ക്കു ആകും; നിങ്ങളുടെ അതിര്‍ മരുഭൂമിമുതല്‍ ലെബാനോന്‍ വരെയും ഫ്രാത്ത് നദിമുതല്‍ പടിഞ്ഞാറെ കടല്‍വരെയും ആകും.
യോശുവ 1:4
മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.
1 രാജാക്കന്മാർ 4:21
നദിമുതല്‍ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിര്‍വരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോന്‍ വാണു; അവര്‍ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.
1 രാജാക്കന്മാർ 4:24
നദിക്കു ഇക്കരെ തിഫ്സഹ് മുതല്‍ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവന്‍ വാണു. ചുറ്റുമുള്ള ദിക്കില്‍ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
സങ്കീർത്തനങ്ങൾ 72:8
അവന്‍ സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.
deliver the
സംഖ്യാപുസ്തകം 21:34
അപ്പോള്‍ യഹോവ മോശെയോടുഅവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാന്‍ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനില്‍ പാര്‍ത്ത അമോര്‍യ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.
ആവർത്തനം 3:2
എന്നാറെ യഹോവ എന്നോടുഅവനെ ഭയപ്പെടരുതു; ഞാന്‍ അവനെയും അവന്റെ സര്‍വ്വജനത്തെയും ദേശത്തെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നുഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.
യോശുവ 8:7
ഉടനെ നിങ്ങള്‍ പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യില്‍ ഏല്പിക്കും.
യോശുവ 8:18
അപ്പോള്‍ യഹോവ യോശുവയോടുനിന്റെ കയ്യിലുള്ള കുന്തം ഹായിക്കുനേരെ ഏന്തുക; ഞാന്‍ അതു നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി.
യോശുവ 10:8
യഹോവ യോശുവയോടുഅവരെ ഭയപ്പെടരുതു; ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അവരില്‍ ഒരുത്തനും നിന്റെ മുമ്പില്‍ നില്‍ക്കയില്ല എന്നു അരുളിച്ചെയ്തു.
യോശുവ 10:19
നിങ്ങളോ നില്‍ക്കാതെ ശത്രുക്കളെ പിന്തുടര്‍ന്നു അവരുടെ പിന്‍ പടയെ സംഹരിപ്പിന്‍ ; പട്ടണങ്ങളില്‍ കടപ്പാന്‍ അവരെ സമ്മതിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
യോശുവ 21:44
യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവര്‍ക്കും സ്വസ്ഥത നല്കി ശത്രുക്കളില്‍ ഒരുത്തനും അവരുടെ മുമ്പില്‍ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യില്‍ ഏല്പിച്ചു.
യോശുവ 23:14
ഇതാ, ഞാന്‍ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണഹൃദയത്തിലും പൂര്‍ണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങള്‍ക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.
യോശുവ 24:8
പിന്നെ ഞാന്‍ നിങ്ങളെ യോര്‍ദ്ദാന്നക്കരെ പാര്‍ത്തിരുന്ന അമോര്‍യ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവന്‍ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാന്‍ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു, നിങ്ങളുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞു.
ന്യായാധിപന്മാർ 1:4
അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യില്‍ ഏല്പിച്ചു; അവര്‍ ബേസെക്കില്‍വെച്ചു അവരില്‍ പതിനായിരംപോരെ സംഹരിച്ചു.
ന്യായാധിപന്മാർ 11:21
യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേല്‍ ആദേശനിവാസികളായ അമോര്‍യ്യരുടെ ദേശം ഒക്കെയും കൈവശമാക്കി.
1 ശമൂവേൽ 23:4
ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടുഎഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാന്‍ ഫെലിസ്ത്യരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
1 രാജാക്കന്മാർ 20:13
എന്നാല്‍ ഒരു പ്രവാചകന്‍ യിസ്രായേല്‍ രാജാവായ ആഹാബിന്റെ അടുക്കല്‍ വന്നുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാന്‍ ഇന്നു അതിനെ നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.