అయితే
ആവർത്തനം 15:16
എന്നാല്‍ അവന്‍ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കല്‍ അവന്നു സുഖമുള്ളതുകൊണ്ടുംഞാന്‍ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാല്‍
ആവർത്തനം 15:17
നീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേര്‍ത്തു കുത്തി തുളെക്കേണം; പിന്നെ അവന്‍ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം.
യെശയ്യാവ് 26:13
ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തീട്ടുണ്ടു; എന്നാല്‍ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങള്‍ സ്വീകരിക്കുന്നു.
2 കൊരിന്ത്യർ 5:14
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു; എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും
2 കൊരിന്ത്യർ 5:15
ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കു വേണ്ടി മരിച്ചു ഉയിര്‍ത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു.