ఆ గోతి ఖామందులు ఆ నష్టమును అచ్చుకొనవలెను; వాటి యజమానునికి సొమ్ము ఇయ్యవలెను; చచ్చినది వానిదగును.
പുറപ്പാട് 21:29
എന്നാല്‍ ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥന്‍ അതു അറിഞ്ഞുമിരിക്കെ അവന്‍ അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാല്‍ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.
പുറപ്പാട് 21:30
ഉദ്ധാരണ ദ്രവ്യം അവന്റെ മോല്‍ ചുമത്തിയാല്‍ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേല്‍ ചുമത്തിയതു ഒക്കെയും അവന്‍ കൊടുക്കേണം.
പുറപ്പാട് 22:6
തീ വീണു കാടു കത്തീട്ടു കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കില്‍ തീ കത്തിച്ചവന്‍ പകരം കൊടുക്കേണം.
പുറപ്പാട് 22:14
ഒരുത്തന്‍ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥന്‍ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താല്‍ അവന്‍ പകരം കൊടുക്കേണം.