ఆ యెద్దు దాసునినైనను దాసినైనను పొడిచిన యెడల వారి యజమానునికి ముప్పది తులములవెండి చెల్లింపవలెను. మరియు ఆ యెద్దును రాళ్లతో చావకొట్ట వలెను.
ആദിപുസ്തകം 37:28
മിദ്യാന്യകച്ചവടക്കാര്‍ കടന്നുപോകുമ്പോള്‍ അവര്‍ യോസേഫിനെ കുഴിയില്‍നിന്നു വലിച്ചു കയറ്റി, യിശ്മായേല്യര്‍ക്കും ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.
സെഖര്യാവ് 11:12
ഞാന്‍ അവരോടുനിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്റെ കൂലി തരുവിന്‍ ; ഇല്ലെന്നുവരികില്‍ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.
സെഖര്യാവ് 11:13
എന്നാല്‍ യഹോവ എന്നോടുഅതു ഭണ്ഡാരത്തില്‍ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു.
മത്തായി 26:15
നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞുഅവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
മത്തായി 27:3-9
3
അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു
4
ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു.
5
അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.
6
മഹാപുരോഹിതന്മാര്‍ ആ വെള്ളിക്കാശ് എടുത്തുഇതു രക്തവിലയാകയാല്‍ ശ്രീഭണ്ഡാരത്തില്‍ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,
7
പരദേശികളെ കുഴിച്ചിടുവാന്‍ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി.
8
ആകയാല്‍ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേര്‍ പറയുന്നു.
9
“യിസ്രായേല്‍മക്കള്‍ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവര്‍ എടുത്തു,
ഫിലിപ്പിയർ 2:7
വിചാരിക്കാതെ ദാസരൂപം എടുത്തു
మరియు ఆ యెద్దును
പുറപ്പാട് 21:28
ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാല്‍ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവന്‍ .
പുറപ്പാട് 21:29
എന്നാല്‍ ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥന്‍ അതു അറിഞ്ഞുമിരിക്കെ അവന്‍ അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാല്‍ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.