ఎద్దు
പുറപ്പാട് 21:32
കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാല്‍ അവന്‍ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെല്‍ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.
ആദിപുസ്തകം 9:5
നിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാന്‍ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാന്‍ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.
ആദിപുസ്തകം 9:6
ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാല്‍ അവന്റെ രക്തം മനുഷ്യന്‍ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.
ലേവ്യപുസ്തകം 20:15
ഒരു പുരുഷന്‍ മൃഗത്തോടുകൂടെ ശയിച്ചാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.
ലേവ്യപുസ്തകം 20:16
ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്‍ന്നു ശയിച്ചാല്‍ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും.