కంటికి కన్ను, పంటికి పల్లు, చేతికి చెయ్యి, కాలికి కాలు,
പുറപ്പാട് 21:26
ഒരുത്തന്‍ അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാല്‍ അവന്‍ കണ്ണിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
പുറപ്പാട് 21:27
അവന്‍ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ലുഅടിച്ചു തകര്‍ത്താല്‍ അവന്‍ പല്ലിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
ലേവ്യപുസ്തകം 24:19
ഒരുത്തന്‍ കൂട്ടുകാരന്നു കേടു വരുത്തിയാല്‍ അവന്‍ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.
ലേവ്യപുസ്തകം 24:20
ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവന്‍ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.
ആവർത്തനം 19:21
ന്യായാധിപന്മാർ 1:6
എന്നാല്‍ അദോനീ-ബേസെക്‍ ഔടിപ്പോയി; അവര്‍ അവനെ പിന്തുടര്‍ന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരല്‍ മുറിച്ചുകളഞ്ഞു.
ന്യായാധിപന്മാർ 1:7
കൈകാലുകളുടെ പെരുവിരല്‍ മുറിച്ചു എഴുപതു രാജാക്കന്മാര്‍ എന്റെ മേശയിന്‍ കീഴില്‍നിന്നു പെറുക്കിത്തിന്നിരുന്നു; ഞാന്‍ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെക്‍ പറഞ്ഞു. അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവന്‍ മരിച്ചു.
1 ശമൂവേൽ 15:33
നിന്റെ വാള്‍ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയില്‍ മക്കളില്ലാത്തവളാകും എന്നു ശമൂവേല്‍ പറഞ്ഞു, ഗില്ഗാലില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.
മത്തായി 5:38-40
38
കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
39
ഞാനോ നിങ്ങളോടു പറയുന്നതുദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
40
നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
മത്തായി 7:2
നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.
ലൂക്കോസ് 6:38
കൊടുപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.
വെളിപ്പാട് 16:6
വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ.