నరుని చావగొట్టినవానికి నిశ్చయముగా మరణశిక్ష విధింపవలెను.
പുറപ്പാട് 20:13
കുല ചെയ്യരുതു.
ആദിപുസ്തകം 9:6
ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാല്‍ അവന്റെ രക്തം മനുഷ്യന്‍ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.
ലേവ്യപുസ്തകം 24:17
മനുഷ്യനെ കൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.
സംഖ്യാപുസ്തകം 35:16-24
16
എന്നാല്‍ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
17
മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണ ശിക്ഷ അനുഭവിക്കേണം.
18
അല്ലെങ്കില്‍ മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
19
രക്തപ്രതികാരകന്‍ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോള്‍ അവനെ കൊല്ലേണം.
20
ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേല്‍ വല്ലതും എറികയോ ചെയ്തിട്ടു അവന്‍ മരിച്ചുപോയാല്‍,
21
അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവനെ കൊന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. അവന്‍ കുലപാതകന്‍ ; രക്തപ്രതികാരകന്‍ കുലപാതകനെ കണ്ടുകൂടുമ്പോള്‍ കൊന്നുകളയേണം.
22
എന്നാല്‍ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേല്‍ എറിഞ്ഞുപോകയോ,
23
അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവന്‍ മരിപ്പാന്‍ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവന്‍ മരിച്ചു പോയാല്‍
24
കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
സംഖ്യാപുസ്തകം 35:30-24
സംഖ്യാപുസ്തകം 35:31-24
ആവർത്തനം 19:11-13
11
എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിപ്പോയാല്‍,
12
അവന്റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യില്‍ ഏല്പിക്കേണം.
13
നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലില്‍നിന്നു നീക്കക്കളയേണം.
2 ശമൂവേൽ 12:13
ദാവീദ് നാഥാനോടുഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന്‍ ദാവീദിനോടുയഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
മത്തായി 26:52
എന്റെ പിതാവിനോടു ഇപ്പോള്‍ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?