విశ్రాంతిదినమును పరిశుద్ధముగా ఆచరించుటకు జ్ఞాపక ముంచుకొనుము.
പുറപ്പാട് 16:23-30
23
അവന്‍ അവരോടുഅതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവേക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിന്‍ ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിന്‍ ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിന്‍ .
24
മോശെ കല്പിച്ചതുപോലെ അവര്‍ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.
25
അപ്പോള്‍ മോശെ പറഞ്ഞതുഇതു ഇന്നു ഭക്ഷിപ്പിന്‍ ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയില്‍ കാണുകയില്ല.
26
ആറു ദിവസം നിങ്ങള്‍ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല.
27
എന്നാല്‍ ഏഴാം ദിവസം ജനത്തില്‍ ചിലര്‍ പെറുക്കുവാന്‍ പോയാറെ കണ്ടില്ല.
28
അപ്പോള്‍ യഹോവ മോശെയോടുഎന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാന്‍ നിങ്ങള്‍ക്കു എത്രത്തോളം മനസ്സില്ലാതിരിക്കും?
29
നോക്കുവിന്‍ , യഹോവ നിങ്ങള്‍ക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവന്‍ നിങ്ങള്‍ക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങള്‍ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിന്‍ ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.
30
അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
പുറപ്പാട് 31:13
അതുകൊണ്ടു നിങ്ങള്‍ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങള്‍ക്കു വിശുദ്ധം ആകുന്നു.
പുറപ്പാട് 31:14
അതിനെ അശുദ്ധമാക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താല്‍ അവനെ അവന്റെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയേണം.
ആദിപുസ്തകം 2:3
താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
ലേവ്യപുസ്തകം 19:3
നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകള്‍ പ്രമാണിക്കേണംഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
ലേവ്യപുസ്തകം 23:3
ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.
യെശയ്യാവ് 56:4-6
4
എന്റെ ശബ്ബത്തു ആചരിക്കയും എനിക്കു ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാന്‍ ഇപ്രകാരം പറയുന്നു
5
ഞാന്‍ അവര്‍‍കൂ എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാള്‍ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാന്‍ അവര്‍‍കൂ കൊടുക്കും
6
യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേര്‍‍ന്നുവരുന്ന അന്‍ യജാതിക്കാരെ ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ,