విశ్రాంతి
പുറപ്പാട് 20:8-11
8
ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഔര്‍ക്ക.
9
ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
10
ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതില്‍ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.
11
ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
പുറപ്പാട് 31:15
ആറു ദിവസം വേല ചെയ്യേണം; എന്നാല്‍ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവേക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളില്‍ വേല ചെയ്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം.
പുറപ്പാട് 35:3
ശബ്ബത്ത നാളില്‍ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ എങ്ങും തീ കത്തിക്കരുതു.
ആദിപുസ്തകം 2:2
താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്തശേഷം താന്‍ ചെയ്ത സകലപ്രവൃത്തിയില്‍നിന്നും ഏഴാം ദിവസം നിവൃത്തനായി
ആദിപുസ്തകം 2:3
താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
ലേവ്യപുസ്തകം 23:3
ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.
മർക്കോസ് 2:27
പിന്നെ അവന്‍ അവരോടുമനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായതു;
മർക്കോസ് 2:28
അങ്ങനെ മനുഷ്യപുത്രന്‍ ശബ്ബത്തിന്നും കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു.
ലൂക്കോസ് 23:56
വെളിപ്പാട് 1:10
കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി
కాల్చుకొనవలసినది
സംഖ്യാപുസ്തകം 11:8
ജനം നടന്നു പെറുക്കി തിരികല്ലില്‍ പൊടിച്ചിട്ടോ ഉരലില്‍ ഇടിച്ചിട്ടോ കലത്തില്‍ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേര്‍ത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.