ఏలీము
സംഖ്യാപുസ്തകം 33:9
മാറയില്‍നിന്നു പുറപ്പെട്ടു ഏലീമില്‍ എത്തി; ഏലീമില്‍ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതു കൊണ്ടു അവര്‍ അവിടെ പാളയമിറങ്ങി.
യെശയ്യാവ് 12:3
അതുകൊണ്ടു നിങ്ങള്‍ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളില്‍നിന്നു വെള്ളം കോരും.
യെഹെസ്കേൽ 47:12
നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാന്‍ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തില്‍നിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
വെളിപ്പാട് 7:17
സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളകയും ചെയ്യും.
വെളിപ്പാട് 22:2
നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.