పరదేశి
പുറപ്പാട് 12:43
യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതുപെസഹയുടെ ചട്ടം ഇതു ആകുന്നുഅന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു.
സംഖ്യാപുസ്തകം 9:14
നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുംന്ന ഒരു പരദേശിക്കു യഹോവയുടെ പെസഹ ആചരിക്കേണമെങ്കില്‍ പെസഹയുടെ ചട്ടത്തിന്നും നിയമത്തിന്നും അനുസരണയായി അവന്‍ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങള്‍ക്കു ഒരു ചട്ടം തന്നേ ആയിരിക്കേണം.
സംഖ്യാപുസ്തകം 15:15
നിങ്ങള്‍ക്കാകട്ടെ വന്നു പാര്‍ക്കുംന്ന പരദേശിക്കാകട്ടെ സര്‍വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം.
സംഖ്യാപുസ്തകം 15:16
നിങ്ങള്‍ക്കും വന്നു പാര്‍ക്കുംന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
let all
ആദിപുസ്തകം 17:12
തലമുറതലമുറയായി നിങ്ങളില്‍ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദനഏല്‍ക്കേണം; വീട്ടില്‍ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലകൂ വാങ്ങിയവനായാലും ശരി.
യെഹെസ്കേൽ 44:9
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍മക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മ്മിയായ യാതൊരു അന്യജാതിക്കാരനും തന്നേ, എന്റെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കരുതു.
യെഹെസ്കേൽ 47:22
നിങ്ങള്‍ അതിനെ നിങ്ങള്‍ക്കും നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുംന്നവരായി നിങ്ങളുടെ ഇടയില്‍ മക്കളെ ജനിപ്പിക്കുന്ന പരദേശികള്‍ക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവര്‍ നിങ്ങള്‍ക്കു യിസ്രായേല്‍മക്കളുടെ ഇടയില്‍ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവര്‍ക്കും യിസ്രായേല്‍ഗോത്രങ്ങളുടെ ഇടയില്‍ അവകാശം ലഭിക്കേണം.
shall be
ഗലാത്യർ 3:28
അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ.
കൊലൊസ്സ്യർ 3:11
അതില്‍ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചര്‍മ്മവും എന്നില്ല, ബര്‍ബ്ബരന്‍ , ശകന്‍ , ദാസന്‍ , സ്വതന്ത്രന്‍ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.