పిల్లలు
സംഖ്യാപുസ്തകം 33:3
ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവര്‍ രമെസേസില്‍നിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാള്‍ യിസ്രായേല്‍മക്കള്‍ എല്ലാമിസ്രയീമ്യരും കാണ്‍കെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
സംഖ്യാപുസ്തകം 33:5
യിസ്രായേല്‍മക്കള്‍ രമെസേസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമിറങ്ങി.
రామసేసు
പുറപ്പാട് 1:11
അങ്ങനെ കഠിനവേലകളാല്‍ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേല്‍ ഊഴിയവിചാരകന്മാരെ ആക്കി; അവര്‍ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.
ആദിപുസ്തകം 47:11
അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാര്‍പ്പിച്ചു; ഫറവോന്‍ കല്പിച്ചതുപോലെ അവര്‍ക്കും മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു.
six hundred
പുറപ്പാട് 38:26
ഇരുപതു വയസ്സുമുതല്‍ മേലോട്ടു പ്രായമുള്ളവരായി ചാര്‍ത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരില്‍ ഔരോരുത്തന്നു ഔരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അരശേക്കെല്‍ ആകുന്നു.
ആദിപുസ്തകം 12:2
ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
ആദിപുസ്തകം 15:5
പിന്നെ അവന്‍ അവനെ പുറത്തു കൊണ്ടുചെന്നുനീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
ആദിപുസ്തകം 46:3
അപ്പോള്‍ അവന്‍ ഞാന്‍ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാന്‍ ഭയപ്പെടേണ്ടാ; അവിടെ ഞാന്‍ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
സംഖ്യാപുസ്തകം 1:46
എണ്ണപ്പെട്ടവര്‍ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേര്‍ ആയിരുന്നു.
സംഖ്യാപുസ്തകം 11:21
അപ്പോള്‍ മോശെഎന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാള്‍ ഉണ്ടു; ഒരു മാസം മുഴുവന്‍ തിന്മാന്‍ ഞാന്‍ അവര്‍ക്കും ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.