యెహోవా
പുറപ്പാട് 4:21
യഹോവ മോശെയോടു അരുളിച്ചെയ്തതുനീ മിസ്രയീമില്‍ ചെന്നെത്തുമ്പോള്‍ ഞാന്‍ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‍വാന്‍ ഔര്‍ത്തുകൊള്‍ക; എന്നാല്‍ അവന്‍ ജനത്തെ വിട്ടയക്കാതിരിപ്പാന്‍ ഞാന്‍ അവന്റെ ഹൃദയം കഠിനമാക്കും.
പുറപ്പാട് 7:13
ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.
പുറപ്പാട് 7:14
അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതുഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന്‍ അവന്നു മനസ്സില്ല.
പുറപ്പാട് 10:20
എന്നാല്‍ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.
പുറപ്പാട് 10:27
എന്നാല്‍ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാന്‍ അവന്നു മനസ്സായില്ല.
ആവർത്തനം 2:30
എന്നാല്‍ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.
1 ശമൂവേൽ 6:6
മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതു എന്തിന്നു? അവരുടെ ഇടയില്‍ അത്ഭുതം പ്രവൃത്തിച്ചശേഷമല്ലയോ അവര്‍ അവരെ വിട്ടയക്കയും അവര്‍ പോകയും ചെയ്തതു?
ഇയ്യോബ് 9:4
അവന്‍ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവന്‍ ആര്‍?
റോമർ 2:4
അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
റോമർ 2:5
എന്നാല്‍ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.
റോമർ 9:22
ജാതികളില്‍നിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മില്‍