എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികള്‍ ജനത്തിന്നു ഭാരമായിരുന്നു; നാല്പതു ശേക്കെല്‍ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേല്‍ കര്‍ത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.
നിന്റെ ഭക്തന്മാര്‍ക്കും വേണ്ടി നീ സംഗ്രഹിച്ചതും നിന്നില്‍ ആശ്രയിക്കുന്നവര്‍ക്കും വേണ്ടി മനുഷ്യ പുത്രന്മാര്‍ കാണ്‍കെ നീ പ്രവര്‍ത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാല്‍ ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവന്‍ അറികയില്ലയോ? അവന്‍ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
അതിന്നു അവര്‍ രാജസന്നിധിയില്‍ രാജാവേ, യെഹൂദാപ്രവാസികളില്‍ ഒരുത്തനായ ദാനീയേല്‍ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണര്‍ത്തിച്ചു.
ഞാന്‍ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിന്നും നിങ്ങള്‍ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിന്നും ഒമ്രിയുടെ ചട്ടങ്ങളും ആഹാബ്ഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങള്‍ അനുസരിച്ചുനടക്കുന്നു.
ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില്‍ തള്ളിക്കളവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍ അതേ, അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.