తెంచివేయునట్లు
സങ്കീർത്തനങ്ങൾ 89:40
നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 89:41
വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്‍ക്കാര്‍ക്കും അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.
യെശയ്യാവ് 5:5
ഞാന്‍ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാന്‍ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാന്‍ അതിന്റെ മതില്‍ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.
യെശയ്യാവ് 18:5
കൊയ്ത്തിന്നു മുമ്പെ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ, മൂക്കുമ്പോള്‍, അവന്‍ അരിവാള്‍കൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.
യെശയ്യാവ് 18:6
അതു ഒക്കെയും മലയിലെ കഴുകിന്നും ഭൂമിയിലെ മൃഗത്തിന്നും ഇട്ടുകളയും; കഴുകു അതുകൊണ്ടു വേനല്‍ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതു കൊണ്ടു വര്‍ഷം കഴിക്കും.
നാഹൂം 2:2
യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാര്‍ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.
ലൂക്കോസ് 20:16
അവന്‍ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാര്‍ക്കും ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവര്‍ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.