But
സങ്കീർത്തനങ്ങൾ 78:41
അവര്‍ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
ന്യായാധിപന്മാർ 3:5-7
5
കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ഇടയില്‍ യിസ്രായേല്‍മക്കള്‍ പാര്‍ത്തു.
6
അവരുടെ പുത്രിമാരെ തങ്ങള്‍ക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
7
ഇങ്ങനെ യിസ്രായേല്‍മക്കള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാല്‍വിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
ന്യായാധിപന്മാർ 3:12-7
യെഹെസ്കേൽ 20:27
അതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതെന്തെന്നാല്‍യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാര്‍ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതില്‍ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.
യെഹെസ്കേൽ 20:28
അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശത്തേക്കു ഞാന്‍ അവരെ കൊണ്ടുവന്നശേഷം അവര്‍ഉയര്‍ന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അര്‍പ്പിക്കയും കോപ ഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.
వారు
സങ്കീർത്തനങ്ങൾ 78:8
തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
സങ്കീർത്തനങ്ങൾ 78:10-37
10
അവര്‍ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
11
അവര്‍ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.
12
അവന്‍ മിസ്രയീംദേശത്തു, സോവാന്‍ വയലില്‍വെച്ചു അവരുടെ പിതാക്കന്മാര്‍ കാണ്‍കെ, അത്ഭുതം പ്രവര്‍ത്തിച്ചു.
13
അവന്‍ സമുദ്രത്തെ വിഭാഗിച്ചു, അതില്‍കൂടി അവരെ കടത്തി; അവന്‍ വെള്ളത്തെ ചിറപോലെ നിലക്കുമാറാക്കി.
14
പകല്‍സമയത്തു അവന്‍ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
15
അവന്‍ മരുഭൂമിയില്‍ പാറകളെ പിളര്‍ന്നു ആഴികളാല്‍ എന്നപോലെ അവര്‍ക്കും ധാരാളം കുടിപ്പാന്‍ കൊടുത്തു.
16
പാറയില്‍നിന്നു അവന്‍ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
17
എങ്കിലും അവര്‍ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയില്‍വെച്ചു മത്സരിച്ചുകൊണ്ടിരുന്നു.
18
തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവര്‍ ഹൃദയത്തില്‍ ദൈവത്തെ പരീക്ഷിച്ചു.
19
അവര്‍ ദൈവത്തിന്നു വിരോധമായി സംസാരിച്ചുമരുഭൂമിയില്‍ മേശ ഒരുക്കുവാന്‍ ദൈവത്തിന്നു കഴിയുമോ?
20
അവന്‍ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാല്‍ അപ്പംകൂടെ തരുവാന്‍ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവന്‍ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.
21
ആകയാല്‍ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
22
അവര്‍ ദൈവത്തില്‍ വിശ്വസിക്കയും അവന്റെ രക്ഷയില്‍ ആശ്രയിക്കയും ചെയ്യായ്കയാല്‍ തന്നേ.
23
അവന്‍ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
24
അവര്‍ക്കും തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗ്ഗീയധാന്യം അവര്‍ക്കും കൊടുത്തു.
25
മനുഷ്യര്‍ ശക്തിമാന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്കും തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
26
അവന്‍ ആകാശത്തില്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാല്‍ കിഴക്കന്‍ കാറ്റു വരുത്തി.
27
അവന്‍ അവര്‍ക്കും പൊടിപോലെ മാംസത്തെയും കടല്‍പുറത്തെ മണല്‍പോലെ പക്ഷികളെയും വര്‍ഷിപ്പിച്ചു;
28
അവരുടെ പാളയത്തിന്റെ നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29
അങ്ങനെ അവര്‍ തിന്നു തൃപ്തരായ്തീര്‍ന്നു; അവര്‍ ആഗ്രഹിച്ചതു അവന്‍ അവര്‍ക്കും കൊടുത്തു.
30
അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ,
31
ദൈവത്തിന്റെ കോപം അവരുടെമേല്‍ വന്നു; അവരുടെ അതിപുഷ്ടന്മാരില്‍ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു.
32
ഇതെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
33
അതുകൊണ്ടു അവന്‍ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
34
അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും; അവര്‍ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.
35
ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നും അവര്‍ ഔര്‍ക്കും.
36
എങ്കിലും അവര്‍ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷകു പറയും.
37
അവരുടെ ഹൃദയം അവങ്കല്‍ സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവര്‍ വിശ്വസ്തത കാണിച്ചതുമില്ല.
ഹോശേയ 7:16
അവര്‍ തിരിയുന്നു, മേലോട്ടു അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവര്‍ക്കും പരിഹാസഹേതുവായ്തീരും.