sent
സങ്കീർത്തനങ്ങൾ 105:31
അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
പുറപ്പാട് 8:21-24
21
നീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കില്‍ ഞാന്‍ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്‍ മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവര്‍ പാര്‍ക്കുംന്ന ദേശവും നായീച്ചകൊണ്ടു നിറയും.
22
ഭൂമിയില്‍ ഞാന്‍ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാര്‍ക്കുംന്ന ഗോശെന്‍ ദേശത്തെ അന്നു ഞാന്‍ നായീച്ച വരാതെ വേര്‍തിരിക്കും.
23
എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാന്‍ ഒരു വ്യത്യാസം വേക്കും; നാളെ ഈ അടയാളം ഉണ്ടാകും.
24
യഹോവ അങ്ങനെ തന്നേ ചെയ്തുഅനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാല്‍ ദേശം നശിച്ചു.
frogs
സങ്കീർത്തനങ്ങൾ 105:30
അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും നിറഞ്ഞു.
പുറപ്പാട് 8:2-15
2
നീ അവരെ വിട്ടയപ്പാന്‍ സമ്മതിക്കയില്ലെങ്കില്‍ ഞാന്‍ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ടു ബാധിക്കും.
3
നദിയില്‍ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും.
4
തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.
5
യഹോവ പിന്നെയും മോശെയോടുമിസ്രയീംദേശത്തു തവള കയറുവാന്‍ നദികളിന്‍ മേലും പുഴകളിന്‍ മേലും കുളങ്ങളിന്‍ മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു.
6
അങ്ങനെ അഹരോന്‍ മിസ്രയീമിലെ വെള്ളങ്ങളിന്‍ മേല്‍ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.
7
മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി.
8
എന്നാറെ ഫറവോന്‍ മോശെയെയും അഹരോനെയും വിളിപ്പിച്ചുതവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ . എന്നാല്‍ യഹോവേക്കു യാഗം കഴിപ്പാന്‍ ഞാന്‍ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു.
9
മോശെ ഫറവോനോടുതവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയില്‍ മാത്രം ഇരിക്കേണ്ടതിന്നു ഞാന്‍ നിനക്കും നിന്റെ ഭൃത്യന്മാര്‍ക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോള്‍ പ്രാര്‍ത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.
10
നാളെ എന്നു അവന്‍ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;
11
തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയില്‍ മാത്രം ഇരിക്കും എന്നു അവന്‍ പറഞ്ഞു.
12
അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍നിന്നു ഇറങ്ങി ഫറവോന്റെ മേല്‍ വരുത്തിയ തവളനിമിത്തം മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചു.
13
മോശെയുടെ പ്രാര്‍ത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
14
അവര്‍ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു.
15
എന്നാല്‍ സ്വൈരം വന്നു എന്നു ഫറവോന്‍ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.
വെളിപ്പാട് 16:3
രണ്ടാമത്തവന്‍ തന്റെ കലശം സമുദ്രത്തില്‍ ഒഴിച്ചു; അപ്പോള്‍ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിര്‍ന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.