నీవు
സങ്കീർത്തനങ്ങൾ 16:7
എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാന്‍ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
സങ്കീർത്തനങ്ങൾ 25:9
സൌമ്യതയുള്ളവരെ അവന്‍ ന്യായത്തില്‍ നടത്തുന്നു; സൌമ്യതയുള്ളവര്‍ക്കും തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 32:8
ഞാന്‍ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാന്‍ നിന്റെമേല്‍ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.
സങ്കീർത്തനങ്ങൾ 48:14
ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവന്‍ നമ്മെ ജീവപര്യന്തം വഴിനടത്തും.
സങ്കീർത്തനങ്ങൾ 143:8-10
8
യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
9
രാവിലെ നിന്റെ ദയ എന്നെ കേള്‍ക്കുമാറാക്കേണമേ; ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നുവല്ലോ; ഞാന്‍ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന്‍ എന്റെ ഉള്ളം നിങ്കലേക്കു ഉയര്‍ത്തുന്നുവല്ലോ.
10
യഹോവേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കല്‍ ഞാന്‍ മറവിന്നായി വരുന്നു.
സദൃശ്യവാക്യങ്ങൾ 3:5
പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുതു.
സദൃശ്യവാക്യങ്ങൾ 3:6
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ 8:20
എന്നെ സ്നേഹിക്കുന്നവര്‍ക്കും വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു
യെശയ്യാവ് 30:21
നിങ്ങള്‍ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍വഴി ഇതാകുന്നു, ഇതില്‍ നടന്നുകൊള്‍വിന്‍ എന്നൊരു വാക്കു പിറകില്‍നിന്നു കേള്‍ക്കും.
യെശയ്യാവ് 48:17
യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുശുഭകരമായി പ്രവര്‍ത്തിപ്പാന്‍ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയില്‍ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാന്‍ തന്നേ.
യെശയ്യാവ് 58:8
അപ്പോള്‍ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകള്‍ക്കു വേഗത്തില്‍ പൊറുതിവരും; നിന്റെ നീതി നിനക്കു മുന്‍ പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പുന്‍ പട ആയിരിക്കും
യെശയ്യാവ് 58:11
യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും
ലൂക്കോസ് 11:13
അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
യോഹന്നാൻ 16:13
സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.
യാക്കോബ് 1:5
നിങ്ങളില്‍ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്‍യ്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള്‍ അവന്നു ലഭിക്കും.
చేర్చుకొందువు
സങ്കീർത്തനങ്ങൾ 49:15
എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും. സേലാ.
സങ്കീർത്തനങ്ങൾ 84:11
യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നലകുന്നു; നേരോടെ നടക്കുന്നവര്‍ക്കും അവന്‍ ഒരു നന്മയും മുടക്കുകയില്ല.
ലൂക്കോസ് 23:46
യേശു അത്യുച്ചത്തില്‍ പിതാവേ, ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
യോഹന്നാൻ 14:3
ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍, ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും
യോഹന്നാൻ 17:5
ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ.
യോഹന്നാൻ 17:24
പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിന്നു ഞാന്‍ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:59
കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില്‍ അവര്‍ അവനെ കല്ലെറിഞ്ഞു.
2 കൊരിന്ത്യർ 5:1
കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നു അറിയുന്നു.
1 പത്രോസ് 1:4
അന്ത്യകാലത്തില്‍ വെളിപ്പെടുവാന്‍ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താല്‍ ദൈവശക്തിയില്‍ കാക്കപ്പെടുന്ന നിങ്ങള്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചിരിക്കുന്നതും
1 പത്രോസ് 1:5
ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.