അപ്പോള്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹത്തിന്റെ മൂപ്പന്മാര്‍ ഇരുട്ടത്തു ഔരോരുത്തന്‍ താന്താന്റെ ബിംബങ്ങളുടെ അറകളില്‍ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവര്‍ പറയുന്നു എന്നരുളിച്ചെയ്തു.
ആ കാലത്തു ഞാന്‍ യെരൂശലേമിനെ വിളകൂ കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേല്‍ ഉറെച്ചുകിടന്നുയഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തില്‍ പറയുന്ന പുരുഷന്മാരെ സന്ദര്‍ശിക്കയും ചെയ്യും.
അവരുടെ ദുഷ്ടതയൊക്കെയും ഞാന്‍ ഔര്‍ക്കുംന്നു എന്നു അവര്‍ മനസ്സില്‍ വിചാരിക്കുന്നില്ല, ഇപ്പോള്‍ അവരുടെ സ്വന്തപ്രവര്‍ത്തികള്‍ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.