గద్దింపుము
2 ശമൂവേൽ 8:1-18
1
അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കയ്യില്‍നിന്നു കരസ്ഥമാക്കി.
2
അവന്‍ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
3
രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെര്‍ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാന്‍ പോയപ്പോള്‍ ദാവീദ് അവനെ തോല്പിച്ചു.
4
അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥകൂതിരകളില്‍ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
5
സോബരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിനോടു ചേര്‍ന്ന അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപത്തീരായിരംപേരെ സംഹരിച്ചു.
6
പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമില്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
7
ഹദദേസെരിന്റെ ഭൃധത്യന്മാര്‍ക്കും ഉണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
8
ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹില്‍നിന്നും ബെരോതായില്‍നിന്നും ദാവീദ്‍രാജാവു അനവധി താമ്രവും കൊണ്ടുവന്നു.
9
ദാവീദ് ഹദദേസെരിന്റെ സര്‍വ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്രാജാവായ തോയി കേട്ടപ്പോള്‍
10
ദാവീദ്‍രാജാവിനോടു കുശലം ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകന്‍ യോരാമിനെ രാജാവിന്റെ അടുക്കല്‍ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
11
ദാവീദ്‍രാജാവു ഇവയെ അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴടക്കിയ സകല ജാതികളുടെയും പക്കല്‍നിന്നും
12
രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയില്‍നിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടും കൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.
13
പിന്നെ ദാവീദ് ഉപ്പുതാഴ്വരയില്‍വെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോള്‍ തനിക്കു കീര്‍ത്തി സമ്പാദിച്ചു.
14
അവന്‍ എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമില്‍ എല്ലാടത്തും അവന്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
15
ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.
16
സെരൂയയുടെ മകന്‍ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകന്‍ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.
17
അഹീതൂബിന്റെ മകന്‍ സാദോക്കും അബ്യാഥാരിന്റെ മകന്‍ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
18
യഹോയാദയുടെ മകന്‍ ബെനായാവു ക്രേത്യര്‍ക്കും പ്ളേത്യര്‍ക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
2 ശമൂവേൽ 10:1-19
1
അതിന്റെ ശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂന്‍ അവന്നു പകരം രാജാവായി.
2
അപ്പോള്‍ ദാവീദ്ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന്‍ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.
3
ദാവീദിന്റെ ഭൃത്യന്മാര്‍ അമ്മോന്യരുടെ ദേശത്തു എത്തിയപ്പോള്‍ അമ്മോന്യപ്രഭുക്കന്മാര്‍ തങ്ങളുടെ യജമാനനായ ഹാനൂനോടുദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കല്‍ അയച്ചതു എന്നു തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്തു ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കല്‍ അയച്ചതു എന്നു പറഞ്ഞു.
4
അപ്പോള്‍ ഹാനൂന്‍ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവില്‍ ആസനംവരെ മുറിപ്പിച്ചു അവരെ അയച്ചു.
5
ദാവീദ് രാജാവു ഇതു അറിഞ്ഞപ്പോള്‍ ആ പുരുഷന്മാര്‍ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ടു അവരുടെ അടുക്കല്‍ ആളയച്ചുനിങ്ങളുടെ താടി വളരുംവരെ യെരീഹോവില്‍ താമസിപ്പിന്‍ ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.
6
തങ്ങള്‍ ദാവീദിന്നു വെറുപ്പുള്ളവരായ്തീര്‍ന്നു എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ അവര്‍ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരില്‍നിന്നും സോബയിലെ അരാമ്യരില്‍നിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബില്‍നിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.
7
ദാവീദ് അതു കേട്ടപ്പോള്‍ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
8
അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; എന്നാല്‍ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.
9
തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരില്‍നിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി.
10
ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു
11
അരാമ്യര്‍ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര്‍ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ ഞാന്‍ വന്നു നിനക്കു സഹായം ചെയ്യും.
12
ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങള്‍ക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
13
പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടിപ്പോയി.
14
അരാമ്യര്‍ ഔടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അബീശായിയുടെ മുമ്പില്‍നിന്നു ഔടി പട്ടണത്തില്‍ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
15
തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യര്‍ കണ്ടിട്ടു അവര്‍ ഒന്നിച്ചുകൂടി.
16
ഹദദേസെര്‍ ആളയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; അവര്‍ ഹേലാമിലേക്കു വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്‍ അവരുടെ നായകനായിരുന്നു.
17
അതു ദാവീദിന്നു അറിവുകിട്ടിയപ്പോള്‍ അവന്‍ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോര്‍ദ്ദാന്‍ കടന്നു ഹേലാമില്‍ചെന്നു. എന്നാറെ അരാമ്യര്‍ ദാവീദിന്റെ നേരെ അണിനിരന്നു പടയേറ്റു.
18
അരാമ്യര്‍ യിസ്രായേലിന്റെ മുമ്പില്‍ നിന്നു ഔടിപ്പോയി; ദാവീദ് അരാമ്യരില്‍ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.
19
എന്നാല്‍ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങള്‍ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്തു അവരെ സേവിച്ചു. അതില്‍പിന്നെ അമ്മോന്യര്‍ക്കും സഹായം ചെയ്‍വാന്‍ അരാമ്യര്‍ ഭയപ്പെട്ടു.
2 ദിനവൃത്താന്തം 14:1-15
1
അബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
2
ആസാ തന്റെ ദൈവമായ യഹോവേക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.
3
അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങള്‍ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,
4
യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രാമണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
5
അവന്‍ എല്ലായെഹൂദാപട്ടണങ്ങളില്‍നിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയില്‍ സ്വസ്ഥമായിരുന്നു.
6
യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളില്‍ അവന്നു യുദ്ധം ഇല്ലായ്കയാലും അവന്‍ യെഹൂദയില്‍ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
7
അവന്‍ യെഹൂദ്യരോടുനാം ഈ പട്ടണങ്ങളെ പണിതു അവേക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഔടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവന്‍ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവര്‍ വെടിപ്പായി പണിതു തീര്‍ത്തു.
8
ആസെക്കു വന്‍ പരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.
9
അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു.
10
ആസാ അവന്റെ നേരെ പുറപ്പെട്ടു; അവര്‍ മാരേശെക്കു സമീപം സെഫാഥാതാഴ്വരയില്‍ പടെക്കു അണിനിരത്തി.
11
ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചുയഹോവേ, ബലവാന്നും ബലഹീനന്നും തമ്മില്‍ കാര്യം ഉണ്ടായാല്‍ സഹായിപ്പാന്‍ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു; നിന്റെ നാമത്തില്‍ ഞങ്ങള്‍ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്‍ത്യന്‍ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
12
അപ്പോള്‍ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പില്‍ കൂശ്യരെ തോലക്കുമാറാക്കി; കൂശ്യര്‍ ഔടിപ്പോയി.
13
ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാര്‍വരേ പിന്തുടര്‍ന്നു; കൂശ്യര്‍ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവര്‍ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവര്‍ വളരെ കവര്‍ച്ചയും എടുത്തുകൊണ്ടു പോന്നു.
14
അവര്‍ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കല്‍ നിന്നു ഒരു ഭീതി അവയുടെമേല്‍ വീണിരുന്നു; അവര്‍ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയില്‍ കൊള്ള വളരെ ഉണ്ടായിരുന്നു.
15
അവര്‍ നാല്‍ക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
2 ദിനവൃത്താന്തം 20:1-37
1
അതിന്റെ ശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരില്‍ ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു.
2
ചിലര്‍ വന്നു യെഹോശാഫാത്തിനോടുവലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമില്‍നിന്നു നിന്റെ നേരെ വരുന്നു; ഇതാ അവര്‍ ഏന്‍ -ഗെദിയെന്ന ഹസസോന്‍ -താമാരില്‍ ഉണ്ടു എന്നു അറിയിച്ചു.
3
യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാന്‍ താല്പര്യപ്പെട്ടു യെഹൂദയില്‍ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.
4
യഹോവയോടു സഹായം ചോദിപ്പാന്‍ യെഹൂദ്യര്‍ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്നു അവര്‍ യഹോവയെ അന്വേഷിപ്പാന്‍ വന്നു.
5
യെഹോശാഫാത്ത് യഹോവയുടെ ആലയത്തില്‍ പുതിയ പ്രാകാരത്തിന്റെ മുമ്പില്‍ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാല്‍
6
ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്‍ഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്‍ക്കും എതിര്‍പ്പാന്‍ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.
7
ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.
8
അവര്‍ അതില്‍ പാര്‍ത്തു; ന്യായവിധിയുടെ വാള്‍, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനര്‍ത്ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു--നിന്റെ നാമം ഈ ആലയത്തില്‍ ഉണ്ടല്ലോ--ഞങ്ങളുടെ സങ്കടത്തില്‍ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.
9
അതില്‍ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.
10
യിസ്രായേല്‍ മിസ്രയീംദേശത്തുനിന്നു വരുമ്പോള്‍ അവര്‍ അമ്മോന്യരേയും മോവാബ്യരേയും സേയീര്‍ പര്‍വ്വതക്കാരെയും ആക്രമിപ്പാന്‍ നീ അനുവാദം കൊടുത്തില്ലല്ലോ; അവര്‍ അവരെ നശിപ്പിക്കാതെ വിട്ടുമാറി.
11
ഇപ്പോള്‍ ഇതാ, നീ ഞങ്ങള്‍ക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തില്‍നിന്നു ഞങ്ങളെ നീക്കിക്കളവാന്‍ അവര്‍ വന്നു ഞങ്ങള്‍ക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
12
ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിര്‍പ്പാന്‍ ഞങ്ങള്‍ക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.
13
അങ്ങനെ യെഹൂദ്യര്‍ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയില്‍ നിന്നു.
14
അപ്പോള്‍ സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആസാഫിന്റെ പുത്രന്മാരില്‍ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്‍യ്യാവിന്റെ മകന്‍ യഹസീയേല്‍ എന്ന ഒരു ലേവ്യന്റെ മേല്‍ വന്നു.
15
അവന്‍ പറഞ്ഞതു എന്തെന്നാല്‍യെഹൂദ്യര്‍ ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത് രാജാവും ആയുള്ളോരേ, കേട്ടുകൊള്‍വിന്‍ ; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നുഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ.
16
നാളെ അവരുടെ നേരെ ചെല്ലുവിന്‍ ; ഇതാ, അവര്‍ സീസ് കയറ്റത്തില്‍കൂടി കയറി വരുന്നു; നിങ്ങള്‍ അവരെ യെരൂവേല്‍മരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും.
17
ഈ പടയില്‍ പൊരുതുവാന്‍ നിങ്ങള്‍ക്കു ആവശ്യം ഇല്ല; യെഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങള്‍ സ്ഥിരമായി നിന്നു യഹോവ നിങ്ങള്‍ക്കു വരുത്തുന്ന രക്ഷ കണ്ടുകൊള്‍വിന്‍ ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിന്‍ ; യഹോവ നിങ്ങളോടുകൂടെ ഉണ്ടു.
18
അപ്പോള്‍ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യര്‍ ഒക്കെയും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു.
19
കെഹാത്യരും കോരഹ്യരുമായ ലേവ്യര്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തില്‍ സ്തുതിപ്പാന്‍ എഴുന്നേറ്റു.
20
പിന്നെ അവര്‍ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവര്‍ പുറപ്പെട്ടപ്പോള്‍ യഹോശാഫാത്ത് നിന്നുകൊണ്ടുയെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേള്‍പിന്‍ ; നിങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വസിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ ഉറെച്ചുനിലക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ കൃതാര്‍്ഥരാകും എന്നു പറഞ്ഞു.
21
പിന്നെ അവന്‍ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പില്‍ നടന്നുകൊണ്ടു വാഴ്ത്തുവാനുംയഹോവയെ സ്തുതിപ്പിന്‍ , അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവേക്കു സംഗീതക്കാരെ നിയമിച്ചു.
22
അവര്‍ പാടി സ്തുതിച്ചു തുടങ്ങിയപ്പോള്‍യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീര്‍പര്‍വ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവര്‍ തോറ്റുപോയി.
23
അമ്മോന്യരും മോവാബ്യരും സേയീര്‍പര്‍വ്വതനിവാസികളോടു എതിര്‍ത്തു അവരെ നിര്‍മ്മൂലമാക്കി നശിപ്പിച്ചു; സേയീര്‍നിവാസികളെ സംഹരിച്ചശേഷം അവര്‍ അന്യോന്യം നശിപ്പിച്ചു.
24
യെഹൂദ്യര്‍ മരുഭൂമിയിലെ കാവല്‍ ഗോപുരത്തിന്നരികെ എത്തിയപ്പോള്‍ അവര്‍ പുരുഷാരത്തെ നോക്കി, അവര്‍ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.
25
യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാന്‍ വന്നപ്പോള്‍ അവരുടെ ഇടയില്‍ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങള്‍ക്കു ചുമപ്പാന്‍ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവര്‍ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.
26
നാലാം ദിവസം അവര്‍ ബെരാഖാതാഴ്വരയില്‍ ഒന്നിച്ചുകൂടി; അവര്‍ അവിടെ യഹോവേക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേര്‍ പറഞ്ഞുവരുന്നു.
27
യഹോവ അവര്‍ക്കും ശത്രുക്കളുടെമേല്‍ ജയസന്തോഷം നില്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പില്‍ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു;
28
അവര്‍ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമില്‍ യഹോവയുടെ ആലയത്തിലേക്കു ചെന്നു.
29
യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോള്‍ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു.
30
ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.
31
യെഹോശാഫാത്ത് യെഹൂദയില്‍ വാണു; വാണുതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തഞ്ചുവയസ്സായിരുന്നു; അവന്‍ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേര്‍; അവള്‍ ശില്‍ഹിയുടെ മകള്‍ ആയിരുന്നു.
32
അവന്‍ തന്റെ അപ്പനായ ആസയുടെ വഴിയില്‍ നടന്നു അതു വിട്ടുമാറാതെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
33
എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല.
34
യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം യിസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
35
അതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേല്‍രാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവന്‍ മഹാദുഷ്പ്രവൃത്തിക്കാരനായിരുന്നു.
36
അവന്‍ തര്‍ശീശിലേക്കു ഔടിപ്പാന്‍ കപ്പലുണ്ടാക്കുന്നതില്‍ അവനോടു യോജിച്ചു; അവര്‍ എസ്യോന്‍ -ഗേബെരില്‍വെച്ചു കപ്പലുകളുണ്ടാക്കി.
37
എന്നാല്‍ മാരേശക്കാരനായ ദോദാവയുടെ മകന്‍ എലീയേസെര്‍ യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചുനീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകള്‍ തര്‍ശീശിലേക്കു ഔടുവാന്‍ കഴിയാതെ ഉടഞ്ഞുപോയി.
യെശയ്യാവ് 37:1-38
1
ഹിസ്കീയാരാജാവു അതു കേട്ടപ്പോള്‍ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തില്‍ ചെന്നു.
2
പിന്നെ അവന്‍ രാജധാനിവിചാരകന്‍ എല്യാക്കീമിനെയും രായസക്കാരന്‍ ശെബ്നയെയും പുരോഹിതന്മാരില്‍ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാ പ്രവാചകന്റെ അടുക്കല്‍ അയച്ചു.
3
അവര്‍ അവനോടു പറഞ്ഞതുഹിസ്കീയാവു ഇപ്രകാരം പറയുന്നുഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങള്‍ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.
4
ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂര്‍രാജാവു അയച്ചു പറയിക്കുന്ന വാക്കു നിന്റെ ദൈവമായ യഹോവ പക്ഷേ കേള്‍ക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിന്നു പ്രതികാരം ചെയ്യും; ആകയാല്‍ ഇനിയും ശേഷിച്ചിരിക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം കഴിക്കേണമേ.
5
ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാര്‍ യെശയ്യാവിന്റെ അടുക്കല്‍ വന്നപ്പോള്‍ യെശയ്യാവു അവരോടു പറഞ്ഞതു
6
നിങ്ങള്‍ നിങ്ങളുടെ യജമാനനോടു പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅശ്ശൂര്‍രാജാവിന്റെ ഭൃത്യന്മാര്‍ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കു നിമിത്തം ഭയപ്പെടേണ്ടാ.
7
ഞാന്‍ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവന്‍ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന്‍ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാള്‍കൊണ്ടു വീഴുമാറാക്കും.
8
രബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂര്‍രാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവന്‍ ലാക്കീശ് വിട്ടുപോയി എന്നു അവന്‍ കേട്ടിരുന്നു.
9
എന്നാല്‍ കൂശ്രാജാവയ തിര്‍ഹാക്ക തന്റെ നേരെ യുദ്ധംചെയ്‍വാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവന്‍ ഹിസ്കീയാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു കല്പിച്ചതെന്തെന്നാല്‍
10
നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതുയെരൂശലേം അശ്ശൂര്‍രാജാവിന്റെ കയ്യില്‍ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.
11
അശ്ശൂര്‍രാജാക്കന്മാര്‍ സകലദേശങ്ങളോടും ചെയ്തതും അവേക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ?
12
ഗോസാന്‍ , ഹാരാന്‍ , രേസെഫ, തെലസ്സാരിലെ ഏദേന്യര്‍ എന്നിങ്ങനെ എന്റെ പിതാക്കന്മാര്‍ നശിപ്പിച്ചുകളഞ്ഞ ജാതികളുടെ ദേവന്മാര്‍ അവരെ വിടുവിച്ചിട്ടുണ്ടോ?
13
ഹമാത്ത് രാജാവും അര്‍പ്പാദ്‍രാജാവും സെഫര്‍വ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവേക്കു രാജാവായിരുന്നവനും എവിടെ?
14
ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്‍നിന്നു എഴുത്തുവാങ്ങി വായിച്ചു; ഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ ചെന്നു യഹോവയുടെ സന്നിധിയില്‍ അതു വിടര്‍ത്തു.
15
ഹിസ്കീയാവു യഹോവയോടു പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍
16
യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സര്‍വ്വരാജ്യങ്ങള്‍ക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
17
യഹോവേ, ചെവി ചായിച്ചു കേള്‍ക്കേണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ ആളയച്ചിരിക്കുന്ന സന്‍ ഹേരീബിന്റെ വാക്കു ഒക്കെയും കേള്‍ക്കേണമേ.
18
യഹോവേ, അശ്ശൂര്‍രാജാക്കന്മാര്‍ സര്‍വ്വജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,
19
അവരുടെ ദേവന്മാരെ തീയില്‍ ഇട്ടുകളഞ്ഞതു സത്യം തന്നേ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാല്‍ അവര്‍ അവയെ നശിപ്പിച്ചുകളഞ്ഞു.
20
ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യില്‍നിന്നു രക്ഷിക്കേണമേ.
21
ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കല്‍ പറഞ്ഞയച്ചതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് നിമിത്തം എന്നോടു പ്രാര്‍ത്ഥിച്ചതുകൊണ്ടു,
22
അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിതുസീയോന്‍ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തലകുലുക്കുന്നു.
23
നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്‍ക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നെയല്ലോ?
24
നിന്റെ ഭൃത്യന്മാര്‍മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചു; എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും;
25
ഞാന്‍ വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്റെ കാലടികളാല്‍ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.
26
ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂര്‍വ്വകാലത്തു തന്നേ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.
27
അതുകൊണ്ടു അവയിലെ നിവാസികള്‍ ദുര്‍ബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവര്‍ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീര്‍ന്നു.
28
എന്നാല്‍ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന്‍ അറിയുന്നു.
29
എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയില്‍ എത്തിയിരിക്കകൊണ്ടും ഞാന്‍ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാണ്‍ നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കു തന്നേ നിന്നെ മടക്കി കൊണ്ടുപോകും.
30
എന്നാല്‍ ഇതു നിനക്കു അടയാളമാകുംനിങ്ങള്‍ ഈ ആണ്ടില്‍ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടില്‍ താനേ കിളുര്‍ത്തുവിളയുന്നതും തിന്നും; മൂന്നാം ആണ്ടില്‍ നിങ്ങള്‍ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
31
യെഹൂദാഗൃഹത്തില്‍ രക്ഷപ്പെട്ട ഒരു ശേഷിപ്പു വീണ്ടും താഴേ വേരൂന്നി മീതെ ഫലം കായിക്കും.
32
ഒരു ശേഷിപ്പു യെരൂശലേമില്‍നിന്നും ഒരു രക്ഷിതഗണം സീയോന്‍ പര്‍വ്വതത്തില്‍ നിന്നും പുറപ്പെട്ടുവരും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ അനുഷ്ഠിക്കും.
33
ആകയാല്‍ യഹോവ അശ്ശൂര്‍രാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്‍ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയുമില്ല; അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നെതിരെ വാടകോരുകയുമില്ല.
34
അവന്‍ വന്ന വഴിക്കുതന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല;
35
എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാന്‍ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
36
എന്നാല്‍ യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ നൂറ്റിയെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലേ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
37
അങ്ങനെ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യാത്രപുറപ്പെട്ടു മടങ്ങിപ്പോയി നീനവേയില്‍ പാര്‍ത്തു.
38
എന്നാല്‍ അവന്‍ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില്‍ നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമ്മേലെക്കും ശരേസെരും അവനെ വാള്‍കൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഔടിപ്പൊയ്ക്കളഞ്ഞു; അവന്റെ മകനായ ഏസര്‍ഹദ്ദോന്‍ അവന്നു പകരം രാജാവായിത്തീര്‍ന്നു.
రెల్లులోని మృగమును
യിരെമ്യാവു 51:32
അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലില്‍ ഉള്ള രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായി വെച്ചു,
യിരെമ്യാവു 51:33
അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവന്‍ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയില്‍ ഭക്ഷണം കഴിച്ചുപോന്നു.
గుంపును
സങ്കീർത്തനങ്ങൾ 22:12
അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍ കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 22:13
ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്റെ നേരെ വായ് പിളര്‍ക്കുംന്നു.
യെശയ്യാവ് 34:7
അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.
യിരെമ്യാവു 50:11
അമ്പു മിനുക്കുവിന്‍ ; പരിച ധരിപ്പിന്‍ ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സു ഉണര്‍ത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാന്‍ തക്കവണ്ണം അവന്റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ.
every
സങ്കീർത്തനങ്ങൾ 2:12
അവന്‍ കോപിച്ചിട്ടു നിങ്ങള്‍ വഴിയില്‍വെച്ചു നശിക്കാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍ . അവന്റെ കോപം ക്ഷണത്തില്‍ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.
സങ്കീർത്തനങ്ങൾ 18:44
അവര്‍ കേള്‍ക്കുമ്പോള്‍ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാര്‍ എന്നോടു അനുസരണഭാവം കാണിക്കും.
2 ശമൂവേൽ 8:2
അവന്‍ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
2 ശമൂവേൽ 8:8-11
8
ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹില്‍നിന്നും ബെരോതായില്‍നിന്നും ദാവീദ്‍രാജാവു അനവധി താമ്രവും കൊണ്ടുവന്നു.
9
ദാവീദ് ഹദദേസെരിന്റെ സര്‍വ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്രാജാവായ തോയി കേട്ടപ്പോള്‍
10
ദാവീദ്‍രാജാവിനോടു കുശലം ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകന്‍ യോരാമിനെ രാജാവിന്റെ അടുക്കല്‍ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
11
ദാവീദ്‍രാജാവു ഇവയെ അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴടക്കിയ സകല ജാതികളുടെയും പക്കല്‍നിന്നും
delight
സങ്കീർത്തനങ്ങൾ 120:7
സമാധാനദ്വേഷിയോടുകൂടെ പാര്‍ക്കുംന്നതു എനിക്കു മതിമതിയായി.
റോമർ 7:22
എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്റെ അവയവങ്ങളില്‍ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
യാക്കോബ് 4:1
നിങ്ങളില്‍ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ?