దేవుడు నా ప్రార్థనను త్రోసివేయలేదు నాయొద్దనుండి తన కృపను తొలగింపలేదు; ఆయన సన్నుతింపబడును గాక.
സങ്കീർത്തനങ്ങൾ 51:11
നിന്റെ സന്നിധിയില്‍നിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നു എടുക്കയുമരുതേ.
സങ്കീർത്തനങ്ങൾ 86:12
എന്റെ ദൈവമായ കര്‍ത്താവേ, ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
സങ്കീർത്തനങ്ങൾ 86:13
എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തില്‍ നിന്നു രക്ഷിച്ചിരിക്കുന്നു.
2 ശമൂവേൽ 7:14
ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; അവന്‍ കുറ്റം ചെയ്താല്‍ ഞാന്‍ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
2 ശമൂവേൽ 7:15
എങ്കിലും നിന്റെ മുമ്പില്‍നിന്നു ഞാന്‍ തള്ളിക്കളഞ്ഞ ശൌലിങ്കല്‍നിന്നു ഞാന്‍ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കല്‍നിന്നു നീങ്ങിപ്പോകയില്ല.