సంధించుదురు
സങ്കീർത്തനങ്ങൾ 10:8
അവന്‍ ഗ്രാമങ്ങളുടെ ഒളിവുകളില്‍ പതിയിരിക്കുന്നു; മറവിടങ്ങളില്‍വെച്ചു അവന്‍ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന്‍ രഹസ്യമായി അഗതിയുടെമേല്‍ കണ്ണു വെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 10:9
സിംഹം മുറ്റുകാട്ടില്‍ എന്നപോലെ അവന്‍ മറവിടത്തില്‍ പതുങ്ങുന്നു; എളിയവനെ പിടിപ്പാന്‍ അവന്‍ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയില്‍ ചാടിച്ചു പിടിക്കുന്നു.
നെഹെമ്യാവു 4:11
ഞങ്ങളുടെ ശത്രുക്കളോനാം അവരുടെ ഇടയില്‍ ചെന്നു അവരെ കൊന്നു പണി മുടക്കുന്നതുവരെ അവര്‍ ഒന്നും അറികയും കാണുകയും അരുതു എന്നു പറഞ്ഞു.
ഹബക്കൂക്ക് 3:14
നീ അവന്റെ കുന്തങ്ങള്‍കൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവര്‍ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവില്‍വെച്ചു വിഴുങ്ങുവാന്‍ പോകുന്നതുപോലെ അവര്‍ ഉല്ലസിക്കുന്നു.
యథార్థవంతులను
സങ്കീർത്തനങ്ങൾ 59:3
ഇതാ, അവര്‍ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
സങ്കീർത്തനങ്ങൾ 59:4
എന്റെ പക്കല്‍ അകൃത്യം ഇല്ലാതെ അവര്‍ ഔടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാന്‍ ഉണര്‍ന്നു കടാക്ഷിക്കേണമേ.
യോഹന്നാൻ 19:6
മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോള്‍ക്രൂശിക്ക, ക്രൂശിക്ക, എന്നു ആര്‍ത്തുവിളിച്ചു. പീലാത്തൊസ് അവരോടുനിങ്ങള്‍ അവനെ കൊണ്ടുപോയി ക്രൂശിപ്പിന്‍ ഞാനോ അവനില്‍ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
1 പത്രോസ് 2:22
അവന്‍ പാപം ചെയ്തിട്ടില്ല; അവന്റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
1 പത്രോസ് 2:23
തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല്‍ കാര്‍യ്യം ഭരമേല്പിക്കയത്രേ ചെയ്തതു.
అకస్మాత్తుగా
സങ്കീർത്തനങ്ങൾ 64:7
എന്നാല്‍ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവര്‍ പെട്ടന്നു മുറിവേലക്കും.
1 ശമൂവേൽ 18:11
ദാവീദിനെ ചുവരോടുചേര്‍ത്തു കുത്തുവാന്‍ വിചാരിച്ചുകൊണ്ടു ശൌല്‍ കുന്തം ചാടി; എന്നാല്‍ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു.
1 ശമൂവേൽ 19:10
അപ്പോള്‍ ശൌല്‍ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേര്‍ത്തു കുത്തുവാന്‍ നോക്കി; അവനോ ശൌലിന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു. കുന്തം ചുവരില്‍ തറെച്ചു; ദാവീദ് ആ രാത്രിയില്‍തന്നേ ഔടിപ്പോയി രക്ഷപ്പെട്ടു.
2 ശമൂവേൽ 15:14
അപ്പോള്‍ ദാവീദ് യെരൂശലേമില്‍ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടുംനാം എഴുന്നേറ്റു ഔടിപ്പോക; അല്ലെങ്കില്‍ നമ്മില്‍ ആരും അബ്ശാലോമിന്റെ കയ്യില്‍നിന്നു തെറ്റിപ്പോകയില്ല; അവന്‍ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനര്‍ത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാല്‍ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തില്‍ പുറപ്പെടുവിന്‍ എന്നു പറഞ്ഞു.