ഫെലിസ്ത്യര്‍ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേര്‍ന്നുചെന്നു; ഫെലിസ്ത്യര്‍ ശൌലിന്റെ പുത്രന്മാരായ യോനാഥാന്‍ അബീനാദാബ് മെല്‍ക്കീശൂവ എന്നിവരെ കൊന്നു.
3
എന്നാല്‍ പട ശൌലിന്റെ നേരെ ഏറ്റവും, മുറുകി; വില്ലാളികള്‍ അവനില്‍ ദൃഷ്ടിവെച്ചു, വില്ലാളികളാല്‍ അവന്‍ ഏറ്റവും വിഷമത്തിലായി.
4
ശൌല്‍ തന്റെ ആയുധവാഹകനോടുഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.
5
ശൌല്‍ മരിച്ചു എന്നു അവന്റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെ തന്നേ തന്റെ വാളിന്മേല്‍ വീണു അവനോടുകൂടെ മരിച്ചു.
6
ഇങ്ങനെ ശൌലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകള്‍ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യര്‍ ഔടിപ്പോയി.
നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേല്‍പര്‍വ്വതങ്ങളില്‍ വീഴും; ഞാന്‍ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.
മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതുംനിങ്ങള്‍ കൂടിവരുവിന്‍ ; നിങ്ങള്‍ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യണ്ടേതിന്നു ഞാന്‍ യിസ്രായേല്‍പര്‍വ്വതങ്ങളില്‍ ഒരു മഹായാഗമായി നിങ്ങള്‍ക്കു വേണ്ടി അറുപ്പാന്‍ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തു നിന്നും വന്നുകൂടുവിന്‍ .
19
ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തില്‍നിന്നു നിങ്ങള്‍ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.
20
ഇങ്ങനെ നിങ്ങള്‍ എന്റെ മേശയിങ്കല്‍ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.