ధ్వజము
സങ്കീർത്തനങ്ങൾ 20:5
ഞങ്ങള്‍ നിന്റെ ജയത്തില്‍ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ കൊടി ഉയര്‍ത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവര്‍ത്തിക്കുമാറാകട്ടെ.
പുറപ്പാട് 17:15
പിന്നെ മോശെ ഒരു യാഗ പീഠം പണിതു, അതിന്നു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.
ഉത്തമഗീതം 2:4
അവന്‍ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവന്‍ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
യെശയ്യാവ് 11:12
അവന്‍ ജാതികള്‍ക്കു ഒരു കൊടി ഉയര്‍ത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേര്‍ക്കുംകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളില്‍നിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
യെശയ്യാവ് 49:22
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ജാതികള്‍ക്കു എന്റെ കൈ ഉയര്‍ത്തുകയും വംശങ്ങള്‍ക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവര്‍ നിന്റെ പുത്രന്മാരെ തങ്ങളുടെ മാര്‍വ്വില്‍ അണെച്ചും പുത്രിമാരെ തോളില്‍ എടുത്തുംകൊണ്ടു വരും.
യെശയ്യാവ് 59:19
അങ്ങനെ അവര്‍‍ പടിഞ്ഞാടു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന്‍ വരും
because
സങ്കീർത്തനങ്ങൾ 12:1
യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരില്‍ കുറഞ്ഞിരിക്കുന്നു;
സങ്കീർത്തനങ്ങൾ 12:2
ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവര്‍ സംസാരിക്കുന്നു.
സങ്കീർത്തനങ്ങൾ 45:4
സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാര്‍ത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
യെശയ്യാവ് 59:14
അങ്ങനെ ന്‍ യായം പിന്മാറി നീതി അകന്നുനിലക്കുന്നു; സത്യം വീഥിയില്‍ ഇടറുന്നു; നേരിന്നു കടപ്പാന്‍ കഴിയുന്നതുമില്ല
യെശയ്യാവ് 59:15
സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവന്‍ കവര്‍‍ച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്‍ യായം ഇല്ലായ്കനിമിത്തം അവന്നു അനിഷ്ടം തോന്നുന്നു
യിരെമ്യാവു 5:1-3
1
ന്യായം പ്രവര്‍ത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവന്‍ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളില്‍ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളില്‍ തിരഞ്ഞു അറികയും ചെയ്‍വിന്‍ ; കണ്ടു എങ്കില്‍ ഞാന്‍ അതിനോടു ക്ഷമിക്കും.
2
യഹോവയാണ എന്നു പറഞ്ഞാലും അവര്‍ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.