చేసియున్నావు
സങ്കീർത്തനങ്ങൾ 104:32
അവന്‍ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവന്‍ മലകളെ തൊടുന്നു, അവ പുകയുന്നു.
സങ്കീർത്തനങ്ങൾ 114:7
ഭൂമിയേ, നീ കര്‍ത്താവിന്റെ സന്നിധിയില്‍, യാക്കോബിന്‍ ദൈവത്തിന്റെ സന്നിധിയില്‍ വിറെക്ക.
2 ശമൂവേൽ 22:8
ഭൂമി ഞെട്ടി വിറെച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി, അവന്‍ കോപിക്കയാല്‍ അവ കുലുങ്ങിപ്പോയി.
ഇയ്യോബ് 9:6
അവന്‍ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകള്‍ കുലുങ്ങിപ്പോകുന്നു.
യെശയ്യാവ് 5:25
അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവന്‍ അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോള്‍ മലകള്‍ വിറെക്കയും അവരുടെ ശവങ്ങള്‍ വീഥികളുടെ നടുവില്‍ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
യിരെമ്യാവു 4:24
ഞാന്‍ പര്‍വ്വതങ്ങളെ നോക്കി; അവ വിറെക്കുന്നതു കണ്ടു; കുന്നുകള്‍ എല്ലാം ആടിക്കൊണ്ടിരുന്നു.
യിരെമ്യാവു 10:10
അവര്‍ എന്റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂര്‍വ്വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാന്‍ അവരോടു ചേര്‍ന്നിരിക്കുന്നു; ഞാന്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.
ആമോസ് 8:8
അതു നിമിത്തം ഭൂമി നടുങ്ങുകയും അതില്‍ പാര്‍ക്കുംന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.
ഹബക്കൂക്ക് 3:10
പര്‍വ്വതങ്ങള്‍ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയര്‍ത്തുന്നു.
മത്തായി 27:51
അപ്പോള്‍ മന്ദിരത്തിലെ തിരശ്ശില മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;
బద్దలు
സങ്കീർത്തനങ്ങൾ 89:40
നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
2 ശമൂവേൽ 2:8-32
8
എന്നാല്‍ ശൌലിന്റെ സേനാപതിയായ നേരിന്റെ മകന്‍ അബ്നേര്‍ ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,
9
അവനെ ഗിലെയാദ്, അശൂരി, യിസ്രെയേല്‍, എഫ്രയീം, ബെന്യാമീന്‍ എന്നിങ്ങനെ എല്ലായിസ്രായേല്യര്‍ക്കും രാജാവാക്കി,
10
ശൌലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലില്‍ രാജാവായപ്പോള്‍ അവന്നു നാല്പതു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേര്‍ന്നുനിന്നു.
11
ദാവീദ് ഹെബ്രോനില്‍ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നേ.
12
നേരിന്റെ മകന്‍ അബ്നേരും ശൌലിന്റെ മകനായ ഈശ്-ബേശെത്തിന്റെ ചേവകരും മഹനയീമില്‍നിന്നു ഗിബെയോനിലേക്കു വന്നു.
13
അപ്പോള്‍ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവര്‍ കുളത്തിന്റെ ഇപ്പുറത്തും മറ്റേവര്‍ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
14
അബ്നേര്‍ യോവാബിനോടുബാല്യക്കാര്‍ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.
15
അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരില്‍ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മില്‍ അടുത്തു.
16
ഔരോരുത്തന്‍ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാള്‍ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്‍ക്കത്ത്-ഹസ്സൂരീം എന്നു പേരായി.
17
അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.
18
അവിടെ യോവാബ്, അബീശായി, അസാഹേല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേല്‍ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
19
അസാഹേല്‍ അബ്നേരിനെ പിന്തുടര്‍ന്നു; അബ്നേരിനെ പിന്തുടരുന്നതില്‍ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
20
അബ്നേര്‍ പിറകോട്ടു നോക്കിനീ അസാഹേലോ എന്നു ചോദിച്ചതിന്നുഅതേ എന്നു അവന്‍ ഉത്തരം പറഞ്ഞു.
21
അബ്നേര്‍ അവനോടുനീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരില്‍ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവര്‍ഗ്ഗം എടുത്തുകൊള്‍ക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാന്‍ മനസ്സായില്ല.
22
അബ്നേര്‍ അസാഹേലിനോടുഎന്നെ വിട്ടുപോക; ഞാന്‍ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാന്‍ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.
23
എന്നാറെയും വിട്ടുമാറുവാന്‍ അവന്നു മനസ്സായില്ല; അബ്നേര്‍ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന്‍ അവിടെ തന്നെ വീണു മരിച്ചു. അസാഹേല്‍ മരിച്ചുകിടന്നേടത്തു വന്നവര്‍ ഒക്കെയും നിന്നുപോയി.
24
യോവാബും അബീശായിയും അബ്നോരിനെ പിന്തുടര്‍ന്നു; അവര്‍ ഗിബെയോന്‍ മരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നില്‍ എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.
25
ബെന്യാമീന്യര്‍ അബ്നേരിന്റെ അടുക്കല്‍ ഒരേ കൂട്ടമായി കൂടി ഒരു കുന്നിന്‍ മുകളില്‍നിന്നു.
26
അപ്പോള്‍ അബ്നേര്‍ യോവാബിനോടുവാള്‍ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവില്‍ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാന്‍ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.
27
അതിന്നു യോവാബ്ദൈവത്താണ, നീ പറഞ്ഞില്ലെങ്കില്‍ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.
28
ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടര്‍ന്നില്ല പൊരുതതുമില്ല.
29
അബ്നേരും അവന്റെ ആളുകളും അന്നു രാത്രിമുഴുവനും അരാബയില്‍കൂടി നടന്നു യോര്‍ദ്ദാന്‍ കടന്നു ബിത്രോനില്‍കൂടി ചെന്നു മഹനയീമില്‍ എത്തി.
30
യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോള്‍ ദാവീദിന്റെ ചേവരകരില്‍ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.
31
എന്നാല്‍ ദാവീദിന്റെ ചേവകര്‍ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരില്‍ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.
32
അസാഹേലിനെ അവര്‍ എടുത്തു ബേത്ത്ളേഹെമില്‍ അവന്റെ അപ്പന്റെ കല്ലറയില്‍ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലര്‍ച്ചെക്കു ഹെബ്രോനില്‍ എത്തി.
2 ശമൂവേൽ 3:11-14
11
അവന്‍ അബ്നേരിനെ ഭയപ്പെടുകകൊണ്ടു അവനോടു പിന്നെ ഒരു വാക്കും പറവാന്‍ കഴിഞ്ഞില്ല.
12
അനന്തരം അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുദേശം ആര്‍ക്കുംള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാല്‍ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തില്‍ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.
13
അതിന്നു അവന്‍ നല്ലതു; ഉടമ്പടി ചെയ്യാം; എന്നാല്‍ ഞാന്‍ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നുനീ എന്നെ കാണ്മാന്‍ വരുമ്പോള്‍ ആദ്യം തന്നേ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാല്‍ നീ എന്റെ മുഖം കാണ്‍കയില്ല എന്നു പറഞ്ഞു.
14
ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മംകൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
യെശയ്യാവ് 7:8
അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്‍ന്നു പോകും.
യിരെമ്യാവു 14:17
കളിക്കാരുടെ കൂട്ടത്തില്‍ ഞാന്‍ ഇരുന്നു ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറെച്ചിരിക്കയാല്‍ നിന്റെ കൈനിമിത്തം ഞാന്‍ തനിച്ചിരുന്നു.
യിരെമ്യാവു 48:38
ഞാന്‍ എന്റെ സിംഹാസനത്തെ ഏലാമില്‍ സ്ഥാപിച്ചു അവിടെ നിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
ഹഗ്ഗായി 2:6
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.
ഹഗ്ഗായി 2:7
ഞാന്‍ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാന്‍ ഈ ആലയത്തെ മഹത്വപൂര്‍ണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
బాగు చేయుము
2 ദിനവൃത്താന്തം 7:14
എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.
ഇയ്യോബ് 5:18
അവന്‍ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവന്‍ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
യെശയ്യാവ് 30:26
യഹോവ തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും അവരുടെ അടിപ്പിണര്‍ പൊറുപ്പിക്കയും ചെയ്യുന്ന നാളില്‍ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശം പോലെയാകും; സൂര്യന്റെ പ്രകാശം ഏഴു പകലിന്റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.
യിരെമ്യാവു 30:17
നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ടു; നിന്റെ മക്കള്‍ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.
വിലാപങ്ങൾ 2:13
യെരൂശലേംപുത്രിയേ, ഞാന്‍ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോന്‍ പുത്രിയായ കന്യകേ, ഞാന്‍ നിന്നെ ആശ്വസിപ്പിപ്പാന്‍ എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആര്‍ നിനക്കു സൌഖ്യം വരുത്തും?
യെഹെസ്കേൽ 34:16
കാണാതെപോയതിനെ ഞാന്‍ അന്വേഷിക്കയും ഔടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാല്‍ കൊഴുത്തതിനെയും ഉരത്തതിനെയും ഞാന്‍ നശിപ്പിക്കും; ഞാന്‍ ന്യായത്തോടെ അവയെ മേയിക്കും.
ഹോശേയ 6:1
വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൌഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.