send
സങ്കീർത്തനങ്ങൾ 18:6-50
6
എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്റെ ചെവിയില്‍ എത്തി.
7
ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി; അവന്‍ കോപിക്കയാല്‍ അവകുലുങ്ങിപ്പോയി.
8
അവന്റെ മൂക്കില്‍നിന്നു പുക പൊങ്ങി; അവന്റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു.
9
അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്റെ കാല്‍ക്കീഴുണ്ടായിരുന്നു.
10
അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു; അവന്‍ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.
11
അവന്‍ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
12
അവന്റെ മുമ്പിലുള്ള പ്രകാശത്താല്‍ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളില്‍കൂടി പൊഴിഞ്ഞു.
13
യഹോവ ആകാശത്തില്‍ ഇടി മുഴക്കി, അത്യുന്നതന്‍ തന്റെ നാദം കേള്‍പ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
14
അവന്‍ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നല്‍ അയച്ചു അവരെ തോല്പിച്ചു.
15
യഹോവേ, നിന്റെ ഭര്‍ത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീര്‍ത്തോടുകള്‍ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.
16
അവന്‍ ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്നു എന്നെ വലിച്ചെടുത്തു
17
ബലമുള്ള ശത്രുവിന്റെ കയ്യില്‍നിന്നും എന്നെ പകെച്ചവരുടെ പക്കല്‍നിന്നും അവന്‍ എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവരായിരുന്നു.
18
എന്റെ അനര്‍ത്ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു; എന്നാല്‍ യഹോവ എനിക്കു തുണയായിരുന്നു.
19
അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
20
യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
21
ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
22
അവന്റെ വിധികള്‍ ഒക്കെയും എന്റെ മുമ്പില്‍ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാന്‍ വിട്ടുനടന്നിട്ടുമില്ല.
23
ഞാന്‍ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
24
യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയില്‍ എന്റെ കൈകള്‍ക്കുള്ള വെടിപ്പിന്‍ പ്രകാരവും എനിക്കു പകരം നല്കി.
25
ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കന്‍ ;
26
നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
27
എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
28
നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
29
നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.
30
ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിചയാകുന്നു.
31
യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
32
എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീര്‍ക്കുംകയും ചെയ്യുന്ന ദൈവം തന്നേ.
33
അവന്‍ എന്റെ കാലുകളെ മാന്‍ പേടക്കാലക്കു തുല്യമാക്കി, എന്റെ ഗിരികളില്‍ എന്നെ നിലക്കുമാറാക്കുന്നു.
34
അവന്‍ എന്റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള്‍ താമ്രചാപം കുലെക്കുന്നു.
35
നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
36
ഞാന്‍ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.
37
ഞാന്‍ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.
38
അവര്‍ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തു; അവര്‍ എന്റെ കാല്‍കീഴില്‍ വീണിരിക്കുന്നു.
39
യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
40
എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
41
അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.
42
ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.
43
ജനത്തിന്റെ കലഹങ്ങളില്‍നിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
44
അവര്‍ കേള്‍ക്കുമ്പോള്‍ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാര്‍ എന്നോടു അനുസരണഭാവം കാണിക്കും.
45
അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗ്ഗങ്ങളില്‍നിന്നു അവര്‍ വിറെച്ചും കൊണ്ടു വരുന്നു.
46
യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവന്‍ ; എന്റെ രക്ഷയുടെ ദൈവം ഉന്നതന്‍ തന്നേ.
47
ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
48
അവന്‍ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്‍ക്കുംന്നവര്‍ക്കും മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്റെ കയ്യില്‍ നിന്നു നീ എന്നെ വിടുവിക്കുന്നു.
49
അതുകൊണ്ടു യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.
50
അവന്‍ തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.
സങ്കീർത്തനങ്ങൾ 144:5-7
5
മനുഷ്യന്‍ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴല്‍പോലെയാകുന്നു.
6
യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പര്‍വ്വതങ്ങള്‍ പുകയുവാന്‍ തക്കവണ്ണം അവയെ തൊടേണമേ.
7
മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങള്‍ എയ്തു അവരെ തോല്പിക്കേണമേ.
മത്തായി 28:2-6
2
പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നിരുന്നു.
3
അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു.
4
കാവല്‍ക്കാര്‍ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
5
ദൂതന്‍ സ്ത്രീകളോടുഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു;
6
അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ കിടന്ന സ്ഥലം വന്നുകാണ്മിന്‍
അപ്പൊസ്തലരുടെ പ്രവൃത്തികൾ 12:11
പത്രൊസിന്നു സുബോധം വന്നിട്ടു കര്‍ത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യില്‍നിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയില്‍നിന്നും എന്നെ വിടുവിച്ചു എന്നു ഞാന്‍ ഇപ്പോള്‍ വാസ്തവമായി അറിയുന്നു എന്നു അവന്‍ പറഞ്ഞു.
మింగగోరువారు
സങ്കീർത്തനങ്ങൾ 56:1
ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര്‍ എന്നെ വിഴുങ്ങുവാന്‍ പോകുന്നു; അവര്‍ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.
സങ്കീർത്തനങ്ങൾ 56:2
എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നു; ഗര്‍വ്വത്തോടെ എന്നോടു പൊരുതുന്നവര്‍ അനേകരല്ലോ.
സങ്കീർത്തനങ്ങൾ 61:7
അവന്‍ എന്നേക്കും ദൈവസന്നിധിയില്‍ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,
സംഖ്യാപുസ്തകം 23:24
ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേലക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനിലക്കുന്നു; അവന്‍ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
ഇയ്യോബ് 31:31
അവന്റെ മേശെക്കല്‍ മാംസം തിന്നു തൃപ്തി വരാത്തവര്‍ ആര്‍
മീഖാ 3:2
നിങ്ങള്‍ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങള്‍ ത്വകൂ അവരുടെ മേല്‍നിന്നും മാംസം അവരുടെ അസ്ഥികളില്‍നിന്നും പറിച്ചുകളയുന്നു.
മീഖാ 3:3
നിങ്ങള്‍ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വകൂ അവരുടെ മേല്‍ നിന്നു ഉരിച്ചുകളയുന്നു; നിങ്ങള്‍ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തില്‍ ഇടുവാന്‍ എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.
send
സങ്കീർത്തനങ്ങൾ 40:11
യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
സങ്കീർത്തനങ്ങൾ 43:3
നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപര്‍വ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
യോഹന്നാൻ 1:17
ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.