రాజై యున్నాడు
സങ്കീർത്തനങ്ങൾ 47:2
അത്യുന്നതനായ യഹോവ ഭയങ്കരന്‍ ; അവന്‍ സര്‍വ്വഭൂമിക്കും മഹാരാജാവാകുന്നു.
സങ്കീർത്തനങ്ങൾ 47:8
ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തില്‍ ഇരിക്കുന്നു.
സെഖര്യാവ് 14:9
യഹോവ സര്‍വ്വഭൂമിക്കും രാജാവാകും; അന്നാളില്‍ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
വെളിപ്പാട് 11:15
ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍ലോകരാജത്വം നമ്മുടെ കര്‍ത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീര്‍ന്നിരിക്കുന്നു; അവന്‍ എന്നെന്നേക്കും വാഴും എന്നു സ്വര്‍ഗ്ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി.
పాడుడి
1 കൊരിന്ത്യർ 14:14
ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നു എങ്കില്‍ എന്റെ ആത്മാവു പ്രാര്‍ത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.
1 കൊരിന്ത്യർ 14:15
ആകയാല്‍ എന്തു? ഞാന്‍ ആത്മാവുകൊണ്ടു പ്രാര്‍ത്ഥിക്കും; ബുദ്ധികൊണ്ടും പ്രാര്‍ത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.
കൊലൊസ്സ്യർ 3:16
സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില്‍ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളില്‍ വസിക്കട്ടെ.