Thou
ലേവ്യപുസ്തകം 26:14
നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങള്‍ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാല്‍ ഞാനും ഇങ്ങനെ നിങ്ങളേൂടു ചെയ്യും
ലേവ്യപുസ്തകം 26:17
ഇതെല്ലം ആയിട്ടും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍ നിങ്ങളുടെ പാപങ്ങള്‍നിമിത്തം ഞാന്‍ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
ലേവ്യപുസ്തകം 26:36
നിങ്ങളില്‍ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല്‍ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.
ലേവ്യപുസ്തകം 26:37
അവര്‍ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവര്‍ എന്നോടു ദ്രോഹിച്ച ദ്രോഹവും അവര്‍ എനിക്കു വിരോധമായി നടന്നതുകൊണ്ടു
ആവർത്തനം 28:25
ശത്രുക്കളുടെ മുമ്പില്‍ യഹോവ നിന്നെ തോലക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പില്‍ നിന്നു ഔടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ഒരു ബാധയായ്തീരും.
യോശുവ 7:8
യഹോവേ, യിസ്രായേല്‍ ശത്രുക്കള്‍ക്കു പുറം കാട്ടിയശേഷം ഞാന്‍ എന്തു പറയേണ്ടു!
യോശുവ 7:12
യിസ്രായേല്‍മക്കള്‍ ശാപഗ്രസ്തരായി തീര്‍ന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ കഴിയാതെ ശത്രുക്കള്‍ക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയില്‍നിന്നു നീക്കാതിരുന്നാല്‍ ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കയില്ല.
1 ശമൂവേൽ 4:17
അതിന്നു ആ ദൂതന്‍ യിസ്രായേല്‍ ഫെലിസ്ത്യരുടെ മുമ്പില്‍ തോറ്റോടി; ജനത്തില്‍ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
1 ശമൂവേൽ 31:1-7
1
എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.
2
ഫെലിസ്ത്യര്‍ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേര്‍ന്നുചെന്നു; ഫെലിസ്ത്യര്‍ ശൌലിന്റെ പുത്രന്മാരായ യോനാഥാന്‍ അബീനാദാബ് മെല്‍ക്കീശൂവ എന്നിവരെ കൊന്നു.
3
എന്നാല്‍ പട ശൌലിന്റെ നേരെ ഏറ്റവും, മുറുകി; വില്ലാളികള്‍ അവനില്‍ ദൃഷ്ടിവെച്ചു, വില്ലാളികളാല്‍ അവന്‍ ഏറ്റവും വിഷമത്തിലായി.
4
ശൌല്‍ തന്റെ ആയുധവാഹകനോടുഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.
5
ശൌല്‍ മരിച്ചു എന്നു അവന്റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെ തന്നേ തന്റെ വാളിന്മേല്‍ വീണു അവനോടുകൂടെ മരിച്ചു.
6
ഇങ്ങനെ ശൌലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകള്‍ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യര്‍ ഔടിപ്പോയി.
7
ശൌലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോര്‍ദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യര്‍ കണ്ടപ്പോള്‍ അവര്‍ പട്ടണങ്ങളെ വെടിഞ്ഞു ഔടിപ്പോകയും ഫെലിസ്ത്യര്‍വന്നു അവിടെ പാര്‍ക്കയും ചെയ്തു.
spoil
സങ്കീർത്തനങ്ങൾ 89:41
വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്‍ക്കാര്‍ക്കും അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.
യെശയ്യാവ് 10:6
ഞാന്‍ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാന്‍ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്‍ച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.
യെശയ്യാവ് 10:14
എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വ്വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവന്‍ പറയുന്നുവല്ലോ.
യിരെമ്യാവു 15:13
അതുകൊണ്ടു ഞാന്‍ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങള്‍ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാന്‍ നിങ്ങള്‍ക്കു കൃപ കാണിക്കയുമില്ല.
യിരെമ്യാവു 20:8
നീ ഈ ജനത്തോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.