When
രൂത്ത് 1:21
നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വ്വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
ഇയ്യോബ് 29:2-25
2
അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാന്‍ ആയെങ്കില്‍ കൊള്ളായിരുന്നു.
3
അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താല്‍ ഞാന്‍ ഇരുട്ടില്‍ കൂടി നടന്നു
4
എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സര്‍വ്വശക്തന്‍ എന്നോടുകൂടെ വസിക്കയും.
5
എന്റെ മക്കള്‍ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാന്‍ ആയെങ്കില്‍ കൊള്ളായിരുന്നു.
6
അന്നു ഞാന്‍ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
7
ഞാന്‍ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്‍ക്കല്‍ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വേക്കുമ്പോള്‍
8
യൌവനക്കാര്‍ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാര്‍ എഴുന്നേറ്റുനിലക്കും.
9
പ്രഭുക്കന്മാര്‍ സംസാരം നിര്‍ത്തി, കൈകൊണ്ടു വായ്പൊത്തും.
10
ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.
11
എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നലകും.
12
നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാന്‍ വിടുവിച്ചു.
13
നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേല്‍ വന്നു; വിധവയുടെ ഹൃദയത്തെ ഞാന്‍ സന്തോഷം കൊണ്ടു ആര്‍ക്കുംമാറാക്കി.
14
ഞാന്‍ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15
ഞാന്‍ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.
16
ദരിദ്രന്മാര്‍ക്കും ഞാന്‍ അപ്പനായിരുന്നു; ഞാന്‍ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17
നീതികെട്ടവന്റെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്റെ പല്ലിന്‍ ഇടയില്‍നിന്നു ഇരയെ പറിച്ചെടുത്തു.
18
എന്റെ കൂട്ടില്‍വെച്ചു ഞാന്‍ മരിക്കും; ഹോല്‍പക്ഷിയെപ്പോലെ ഞാന്‍ ദീര്‍ഘായുസ്സോടെ ഇരിക്കും.
19
എന്റെ വേര്‍ വെള്ളത്തോളം പടര്‍ന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേല്‍ മഞ്ഞു രാപാര്‍ക്കുംന്നു.
20
എന്റെ മഹത്വം എന്നില്‍ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യില്‍ പുതുകുന്നു എന്നു ഞാന്‍ പറഞ്ഞു.
21
മനുഷ്യര്‍ കാത്തിരുന്നു എന്റെ വാക്കു കേള്‍ക്കും; എന്റെ ആലോചന കേള്‍പ്പാന്‍ മിണ്ടാതിരിക്കും.
22
ഞാന്‍ സംസാരിച്ചശേഷം അവര്‍ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേല്‍ ഇറ്റിറ്റു വീഴും.
23
മഴെക്കു എന്നപോലെ അവര്‍ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവര്‍ വായ്പിളര്‍ക്കും.
24
അവര്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവര്‍ മങ്ങിക്കയുമില്ല.
25
ഞാന്‍ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ വസിക്കും;
ഇയ്യോബ് 30:1-31
1
ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവര്‍ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിന്‍ കൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാന്‍ പോലും ഞാന്‍ നിരസിക്കുമായിരുന്നു.
2
അവരുടെ കയ്യൂറ്റംകൊണ്ടു എനിക്കെന്തു പ്രയോജനം? അവരുടെ യൌവനശക്തി നശിച്ചുപോയല്ലോ.
3
ബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവര്‍ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്റെയും നിര്‍ജ്ജനദേശത്തിന്റെയും ഇരുട്ടില്‍ അവര്‍ വരണ്ട നിലം കടിച്ചുകാരുന്നു.
4
അവര്‍ കുറുങ്കാട്ടില്‍ മണല്‍ചീര പറിക്കുന്നു; കാട്ടുകിഴങ്ങു അവര്‍ക്കും ആഹാരമായിരിക്കുന്നു.
5
ജനമദ്ധ്യേനിന്നു അവരെ ഔടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.
6
താഴ്വരപ്പിളര്‍പ്പുകളില്‍ അവര്‍ പാര്‍ക്കേണ്ടിവരുന്നു; മണ്‍കുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.
7
കുറുങ്കാട്ടില്‍ അവര്‍ കതറുന്നു; തൂവയുടെ കീഴെ അവര്‍ ഒന്നിച്ചുകൂടുന്നു.
8
അവര്‍ ഭോഷന്മാരുടെ മക്കള്‍, നീചന്മാരുടെ മക്കള്‍; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ടു അടിച്ചോടിക്കുന്നു.
9
ഇപ്പോഴോ ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു; അവര്‍ക്കും പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു.
10
അവര്‍ എന്നെ അറെച്ചു അകന്നുനിലക്കുന്നു; എന്നെ കണ്ടു തുപ്പുവാന്‍ ശങ്കിക്കുന്നില്ല.
11
അവന്‍ തന്റെ കയറു അഴിച്ചു എന്നെ ക്ളേശിപ്പിച്ചതുകൊണ്ടു അവര്‍ എന്റെ മുമ്പില്‍ കടിഞ്ഞാണ്‍ അയച്ചു വിട്ടിരിക്കുന്നു.
12
വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാല്‍ ഉന്തുന്നു; അവര്‍ നാശമാര്‍ഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
13
അവര്‍ എന്റെ പാതയെ നശിപ്പിക്കുന്നു; അവര്‍ തന്നേ തുണയറ്റവര്‍ ആയിരിക്കെ എന്റെ അപായത്തിന്നായി ശ്രമിക്കുന്നു.
14
വിസ്താരമുള്ള തുറവില്‍കൂടി എന്നപോലെ അവര്‍ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവില്‍ അവര്‍ എന്റെ മേല്‍ ഉരുണ്ടുകയറുന്നു.
15
ഘോരത്വങ്ങള്‍ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.
16
ഇപ്പോള്‍ എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
17
രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവര്‍ ഉറങ്ങുന്നതുമില്ല.
18
ഉഗ്രബലത്താല്‍ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.
19
അവന്‍ എന്നെ ചെളിയില്‍ ഇട്ടിരിക്കുന്നു; ഞാന്‍ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
20
ഞാന്‍ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാന്‍ എഴുന്നേറ്റു നിലക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.
21
നീ എന്റെ നേരെ ക്രൂരനായിത്തീര്‍ന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാല്‍ നീ എന്നെ പീഡിപ്പിക്കുന്നു.
22
നീ എന്നെ കാറ്റിന്‍ പുറത്തു കയറ്റി ഔടിക്കുന്നു; കൊടുങ്കാറ്റില്‍ നീ എന്നെ ലയിപ്പിച്ചുകളയുന്നു.
23
മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാന്‍ അറിയുന്നു.
24
എങ്കിലും വീഴുമ്പോള്‍ കൈ നീട്ടുകയില്ലയോ? അപായത്തില്‍ അതു നിമിത്തം നിലവിളിക്കയില്ലയോ?
25
കഷ്ടകാലം വന്നവന്നു വേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?
26
ഞാന്‍ നന്മെക്കു നോക്കിയിരുന്നപ്പോള്‍ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോള്‍ ഇരുട്ടുവന്നു.
27
എന്റെ കുടല്‍ അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.
28
ഞാന്‍ കറുത്തവനായി നടക്കുന്നു; വെയില്‍ കൊണ്ടല്ലതാനും. ഞാന്‍ സഭയില്‍ എഴുന്നേറ്റു നിലവിളിക്കുന്നു.
29
ഞാന്‍ കുറുക്കന്മാര്‍ക്കും സഹോദരനും ഒട്ടകപ്പക്ഷികള്‍ക്കു കൂട്ടാളിയും ആയിരിക്കുന്നു.
30
എന്റെ ത്വക്‍ കറുത്തു പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ടു കരിഞ്ഞിരിക്കുന്നു.
31
എന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്തു കരച്ചലായും തീര്‍ന്നിരിക്കുന്നു.
വിലാപങ്ങൾ 4:1
അയ്യോ, പൊന്നു മങ്ങിപ്പോയി, നിര്‍മ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങള്‍ സകലവീഥികളുടെയും തലെക്കല്‍ ചൊരിഞ്ഞു കിടക്കുന്നു.
ലൂക്കോസ് 16:25
അബ്രാഹാംമകനേ, നിന്റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഔര്‍ക്ക; ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നുനീയോ വേദന അനുഭവിക്കുന്നു.
నాలో కరగిపోవుచున్నది
സങ്കീർത്തനങ്ങൾ 62:8
ജനമേ, എല്ലാകാലത്തും അവനില്‍ ആശ്രയിപ്പിന്‍ ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പില്‍ പകരുവിന്‍ ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
1 ശമൂവേൽ 1:15
ഏലി അവളോടുനീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
1 ശമൂവേൽ 1:16
അതിന്നു ഹന്നാ ഉത്തരം പറഞ്ഞതുഅങ്ങനെയല്ല, യജമാനനേ; ഞാന്‍ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയില്‍ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.
ഇയ്യോബ് 30:16
ഇപ്പോള്‍ എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
నేను
1 ദിനവൃത്താന്തം 15:15-28
15
ലേവ്യരുടെ പുത്രന്മാര്‍ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകള്‍ തങ്ങളുടെ ചുമലില്‍ കൊണ്ടു ചുമന്നു.
16
പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാല്‍ സന്തോഷനാദം ഉച്ചത്തില്‍ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാന്‍ കല്പിച്ചു.
17
അങ്ങനെ ലേവ്യര്‍ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരില്‍ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്‍യ്യരില്‍ കൂശായാവിന്റെ മകനായ ഏഥാനെയും
18
അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്‍യ്യാവു, ബേന്‍ , യാസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവരെ വാതില്‍ കാവല്‍ക്കാരായും നിയമിച്ചു.
19
സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും
20
സെഖര്‍യ്യാവു, അസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവര്‍ അലാമോത്ത് രാഗത്തില്‍ വീണകളെയും ധ്വനിപ്പിപ്പാനും
21
മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍, അസസ്യാവു എന്നിവര്‍ ശെമീനീത്ത് രാഗത്തില്‍ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.
22
വാഹകന്മാരായ ലേവ്യരില്‍ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേല്‍വിചാരകനായിരുന്നു; അവന്‍ അതില്‍ സമര്‍ത്ഥനായിരുന്നു.
23
ബേരെഖ്യാവും എല്‍ക്കാനയും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.
24
ശെബന്യാവു, യോശാഫാത്ത്, നെഥനയേല്‍, അമാസായി, സെഖര്‍യ്യാവു, ബെനായാവു, എലെയാസാര്‍ എന്നീ പുരോഹിതന്മാര്‍ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പില്‍ കാഹളം ഊതി; ഔബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.
25
ഇങ്ങനെ ദാവീദും യിസ്രായേല്‍മൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഔബേദ്-എദോമിന്റെ വീട്ടില്‍നിന്നു സന്തോഷത്തോടെ കൊണ്ടുവരുവാന്‍ പോയി.
26
യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യര്‍ക്കും ദൈവം സഹായിച്ചതുകൊണ്ടു അവര്‍ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.
27
ദാവീദ് പെട്ടകവാഹകന്മാരായ ലേവ്യര്‍ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.
28
അങ്ങനെ യിസ്രായേലൊക്കയും ആര്‍പ്പോടും കാഹളനാദത്തോടും തൂര്‍യ്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.
1 ദിനവൃത്താന്തം 16:1-43
1
ഇങ്ങനെ അവര്‍ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവര്‍ ദൈവത്തിന്റെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
2
ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീര്‍ന്നശേഷം ജനത്തെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.
3
അവന്‍ യിസ്രായേലില്‍ ഔരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.
4
അവന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു കീര്‍ത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ ലേവ്യരില്‍നിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
5
ആസാഫ് തലവന്‍ ; രണ്ടാമന്‍ സെഖര്‍യ്യാവു; പിന്നെ യെയീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവര്‍ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
6
പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പില്‍ നിരന്തരം കാഹളം ഊതി.
7
അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാല്‍
8
യഹോവേക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിന്‍ ; ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍ ;
9
അവന്നു പാടി കീര്‍ത്തനം ചെയ്‍വിന്‍ ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വര്‍ണ്ണിപ്പിന്‍ .
10
അവന്റെ വിശുദ്ധനാമത്തില്‍ പുകഴുവിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
11
യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍ ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍ .
12
അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
13
അവന്‍ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ .
14
അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലുമുണ്ടു.
15
അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഔര്‍ത്തുകൊള്‍വിന്‍ .
16
അബ്രാഹാമോടു അവന്‍ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
17
അതിനെ അവന്‍ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
18
ഞാന്‍ നിനക്കു അവകാശമായി കനാന്‍ ദേശത്തെ തരും എന്നു കല്പിച്ചു.
19
നിങ്ങള്‍ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും
20
അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
21
ആരും അവരെ പീഡിപ്പിപ്പാന്‍ അവന്‍ സമ്മതിച്ചില്ല; അവര്‍നിമിത്തം രാജാക്കന്മാരെയും ശാസിച്ചതു
22
എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകര്‍ക്കും ദോഷം ചെയ്കയുമരുതു.
23
സര്‍വ്വഭൂവാസികളേ, യഹോവേക്കു പാടുവിന്‍ ; നാള്‍ക്കുനാള്‍ അവന്റെ രക്ഷയെ പ്രസ്താവിപ്പിന്‍ .
24
ജാതികളുടെ നടുവില്‍ അവന്റെ മഹത്വവും സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിന്‍ .
25
യഹോവ വലിയവനും അത്യന്തം സ്തുത്യനും സര്‍വ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
26
ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങള്‍ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവന്‍ .
27
യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
28
ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ;
29
യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; കാഴ്ചയുമായി അവന്റെ സന്നിധിയില്‍ ചെല്ലുവിന്‍ ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന്‍ .
30
സര്‍വ്വഭൂമിയേ, അവന്റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
31
സ്വര്‍ഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
32
സമുദ്രവും അതിന്റെ പൂര്‍ണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.
33
അന്നു വനത്തിലെ വൃക്ഷങ്ങള്‍ യഹോവയുടെ മുമ്പില്‍ ആര്‍ക്കും; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നുവല്ലോ.
34
യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
35
ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയില്‍ പുകഴുവാന്‍ ജാതികളുടെ ഇടയില്‍നിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന്‍ .
36
യിസ്രായേലിന്‍ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ . സകലജനവും ആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
37
ഇങ്ങനെ പെട്ടകത്തിന്റെ മുമ്പില്‍ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും
38
ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഔബേദ്-എദോമിനെയും ഹോസയെയും വാതില്‍കാവല്‍ക്കാരായും നിര്‍ത്തി.
39
പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയില്‍ യഹോവയുടെ തിരുനിവാസത്തിന്മുമ്പില്‍ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
40
അവന്റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേല്‍ യഹോവേക്കു
41
ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാന്‍ , യെദൂഥൂന്‍ മുതലായി പേര്‍വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.
42
അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാര്‍ വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു;
43
പിന്നെ സര്‍വ്വജനവും ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാന്‍ മടങ്ങിപ്പോയി.
with the voice
സങ്കീർത്തനങ്ങൾ 81:1-3
1
നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിന്‍ ; യാക്കോബിന്റെ ദൈവത്തിന്നു ആര്‍പ്പിടുവിന്‍ .
2
തപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിന്‍ .
3
അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌര്‍ണ്ണമാസിയിലും കാഹളം ഊതുവിന്‍ .
സങ്കീർത്തനങ്ങൾ 122:1
ദാവീദിന്റെ ഒരു ആരോഹണഗീതം.
ആവർത്തനം 16:11
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ സന്തോഷിക്കേണം.
ആവർത്തനം 16:14
ഈ പെരുനാളില്‍ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.
ആവർത്തനം 16:15
യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവേക്കു ഏഴു ദിവസം പെരുനാള്‍ ആചരിക്കേണം; നിന്റെ അനുഭവത്തില്‍ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.
2 ദിനവൃത്താന്തം 7:10
ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവന്‍ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
2 ദിനവൃത്താന്തം 30:23-26
23
പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാന്‍ സര്‍വ്വസഭയും നിര്‍ണ്ണയിച്ചു. അങ്ങനെ അവര്‍ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.
24
യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാര്‍ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു.
25
യെഹൂദയുടെ സര്‍വ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലില്‍നിന്നു വന്ന സര്‍വ്വസഭയും യിസ്രായേല്‍ ദേശത്തുനിന്നു വന്നു യെഹൂദയില്‍ പാര്‍ത്തിരുന്ന പരദേശികളും സന്തോഷിച്ചു.
26
അങ്ങനെ യെരൂശലേമില്‍ മഹാസന്തോഷം ഉണ്ടായി; യിസ്രായേല്‍രാജാവായ ദാവീദിന്റെ മകന്‍ ശലോമോന്റെ കാലംമുതല്‍ ഇതുപോലെ യെരൂശലേമില്‍ സംഭവിച്ചിട്ടില്ല.
യെശയ്യാവ് 30:29
നിങ്ങള്‍ ഉത്സവാഘോഷരാത്രിയില്‍ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പര്‍വ്വതത്തില്‍ യിസ്രായേലിന്‍ പാറയായവന്റെ അടുക്കല്‍ ചെല്ലേണ്ടതിന്നു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂര്‍വ്വം സന്തോഷിക്കയും ചെയ്യും.
നാഹൂം 1:15
ഇതാ, പര്‍വ്വതങ്ങളിന്മേല്‍ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്‍; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേര്‍ച്ചകളെ കഴിക്ക; നിസ്സാരന്‍ ഇനി നിന്നില്‍കൂടി കടക്കയില്ല; അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.