എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില് ഞാന് സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില് ഞാന് മറഞ്ഞുകൊള്ളുമായിരുന്നു.
13
നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
14
നാം തമ്മില് മധുരസമ്പര്ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
അബ്ശാലോം യാഗം കഴിക്കുമ്പോള് ദാവീദിന്റെ മന്ത്രിയായ അഹീഥോഫെല് എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനില്നിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കല് വന്നുകൂടുകയാല് കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.
ഞാന് എന്റെ മുഖം ഈ നഗരത്തിന്നുനോരെ നന്മെക്കല്ല തിന്മെക്കത്രേ വെച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതിനെ ബാബേല്രാജാവിന്റെ കയ്യില് ഏല്പിക്കും; അവന് അതിനെ തീവെച്ചു ചുട്ടുകളയും.
നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവര് നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവര് നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.
നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന് തിരഞ്ഞെടുത്തവരെ ഞാന് അറിയുന്നു; എന്നാല് “എന്റെ അപ്പം തിന്നുന്നവന് എന്റെ നേരെ കുതികാല് ഉയര്ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.