గూర్చి
സങ്കീർത്തനങ്ങൾ 32:5
ഞാന്‍ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
സങ്കീർത്തനങ്ങൾ 51:3
എന്റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.
ഇയ്യോബ് 31:33
ഞാന്‍ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാര്‍വ്വിടത്തു മറെച്ചുവെച്ചെങ്കില്‍,
ഇയ്യോബ് 33:27
അവന്‍ മനുഷ്യരുടെ മുമ്പില്‍ പാടി പറയുന്നതുഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
സദൃശ്യവാക്യങ്ങൾ 28:13
തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.
ఒప్పుకొనుచున్నాను
2 കൊരിന്ത്യർ 7:7-11
7
അവന്റെ വരവിനാല്‍ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാല്‍ തന്നേ. അതുകൊണ്ടു ഞാന്‍ അധികമായി സന്തോഷിച്ചു.
8
ഞാന്‍ ലേഖനത്താല്‍ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാന്‍ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു;
9
നിങ്ങള്‍ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാല്‍ അത്രേ. നിങ്ങള്‍ക്കു ഞങ്ങളാല്‍ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങള്‍ ദുഃഖിച്ചതു.
10
ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.
11
ദൈവഹിതപ്രകാരം നിങ്ങള്‍ക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളില്‍ ജനിപ്പിച്ചു; ഈ കാര്‍യ്യത്തില്‍ നിങ്ങള്‍ നിര്‍മ്മലന്മാര്‍ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.