నీతిమంతులు భూమిని స్వతంత్రించుకొందురు వారు దానిలో నిత్యము నివసించెదరు
സങ്കീർത്തനങ്ങൾ 37:9
കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന്‍ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
സങ്കീർത്തനങ്ങൾ 37:11
ദുഷ്ടന്‍ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവന്‍ പല്ലു കടിക്കുന്നു.
സങ്കീർത്തനങ്ങൾ 37:18
എന്നാല്‍ ദുഷ്ടന്മാര്‍ നശിച്ചുപോകും; യഹോവയുടെ ശത്രുക്കള്‍ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവര്‍ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
സങ്കീർത്തനങ്ങൾ 37:27
നീതിമാന്മാര്‍ ഭൂമിയെ അവകാശമാക്കി എന്നേക്കും അതില്‍ വസിക്കും;
ആവർത്തനം 30:20
യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ ്തദേശത്തു നീ പാര്‍പ്പാന്‍ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേര്‍ന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊള്‍ക; അതല്ലോ നിനക്കു ജീവനും ദീര്‍ഘായുസ്സും ആകുന്നു.
സദൃശ്യവാക്യങ്ങൾ 2:21
നേരുള്ളവര്‍ ദേശത്തു വസിക്കും; നിഷ്കളങ്കന്മാര്‍ അതില്‍ ശേഷിച്ചിരിക്കും.
2 പത്രോസ് 3:13
എന്നാല്‍ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.
വെളിപ്പാട് 21:3
സിംഹാസനത്തില്‍നിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാന്‍ കേട്ടതുഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവന്‍ അവരോടുകൂടെ വസിക്കും; അവര്‍ അവന്റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
വെളിപ്പാട് 21:4
അവന്‍ അവരുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളയും.
വെളിപ്പാട് 21:7
ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.