യഹോവേ, നിന്റെ ശത്രുക്കള്‍ ഒക്കെയും ഇവ്വണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
സൂര്യനാല്‍ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതിമാസികചന്ദ്രനാല്‍ ഉളവാകും വിശിഷ്ടഫലംകൊണ്ടും
15
പുരാതനപര്‍വ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങള്‍ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കള്‍ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാല്‍ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
16
മുള്‍പ്പടര്‍പ്പില്‍ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരില്‍ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അര്‍പ്പിക്കുന്നു എങ്കില്‍ അതിനെ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.
8
തന്റെ വഴിപാടിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
9
അവന്‍ സമാധാനയാഗത്തില്‍നിന്നു അതിന്റെ മേദസ്സും തടിച്ചവാല്‍ മുഴുവനും - ഇതു തണ്ടെല്ലിങ്കല്‍ നിന്നു പറിച്ചുകളയേണം - കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
10
മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണം.
11
പുരോഹിതന്‍ അതു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവേക്കു ദഹനയാഗഭോജനം.
ഈ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങള്‍ക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍നിന്നും അവനെ ദോഷത്തിന്നായി വേറുതിരിക്കും.