వారు గడ్డివలెనే త్వరగా ఎండిపోవుదురు. పచ్చని కూరవలెనే వాడిపోవుదురు
സങ്കീർത്തനങ്ങൾ 37:35
നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊള്‍ക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.
സങ്കീർത്തനങ്ങൾ 37:36
എന്നാല്‍ അതിക്രമക്കാര്‍ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.
സങ്കീർത്തനങ്ങൾ 73:17-20
17
ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തില്‍ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
18
നിശ്ചയമായി നീ അവരെ വഴുവഴുപ്പില്‍ നിര്‍ത്തുന്നു; നീ അവരെ നാശത്തില്‍ തള്ളിയിടുന്നു.
19
എത്ര ക്ഷണത്തില്‍ അവര്‍ ശൂന്യമായ്പോയി! അവര്‍ മെരുള്‍ചകളാല്‍ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
20
ഉണരുമ്പോള്‍ ഒരു സ്വപ്നത്തെപ്പോലെ കര്‍ത്താവേ, നീ ഉണരുമ്പോള്‍ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
സങ്കീർത്തനങ്ങൾ 90:5
നീ അവരെ ഒഴുക്കിക്കളയുന്നു; അവര്‍ ഉറക്കംപോലെ അത്രേ; അവര്‍ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
സങ്കീർത്തനങ്ങൾ 90:6
അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
സങ്കീർത്തനങ്ങൾ 92:7
ദുഷ്ടന്മാര്‍ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവര്‍ത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
സങ്കീർത്തനങ്ങൾ 129:5-7
5
യഹോവ നീതിമാനാകുന്നു; അവന്‍ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
6
സീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്‍ തിരിഞ്ഞുപോകട്ടെ.
7
വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.
ഇയ്യോബ് 20:5-9
5
ദുഷ്ടന്മാരുടെ ജയഘോഷം താല്‍ക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
6
അവന്റെ മഹിമ ആകാശത്തോളം ഉയര്‍ന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും
7
അവന്‍ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവര്‍ അവന്‍ എവിടെ എന്നു ചോദിക്കും.
8
അവന്‍ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവന്‍ രാത്രിദര്‍ശനംപോലെ പാറിപ്പോകും.
9
അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദര്‍ശിക്കയുമില്ല.
യാക്കോബ് 1:10
ധനവനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല്‍ തന്റെ എളിമയിലും പ്രശംസിക്കട്ടെ.
യാക്കോബ് 1:11
സൂര്‍യ്യന്‍ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവു തീര്‍ന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളില്‍ വാടിപോകും.
1 പത്രോസ് 1:24
“സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിര്‍ന്നുപോയി;