24
ഇങ്ങനെ ദാവീദ് വയലില്‍ ഒളിച്ചു; അമാവാസ്യയായപ്പോള്‍ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.
25
രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേല്‍ ഇരുന്നു; യോനാഥാന്‍ എഴുന്നേറ്റുനിന്നു. അബ്നേര്‍ ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
26
അന്നു ശൌല്‍ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവന്‍ വിചാരിച്ചു.
27
അമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൌല്‍ തന്റെ മകനായ യോനാഥാനോടുയിശ്ശായിയുടെ മകന്‍ ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
28
യോനാഥാന്‍ ശൌലിനോടുദാവീദ് ബേത്ത്ളേഹെമില്‍ പോകുവാന്‍ എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു
29
ഞങ്ങളുടെ കുലത്തിന്നു പട്ടണത്തില്‍ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠന്‍ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാല്‍ നിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ ഞാന്‍ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാന്‍ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവന്‍ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.
30
അപ്പോള്‍ ശൌലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവന്‍ അവനോടുവക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?
32
യോനാഥാന്‍ തന്റെ അപ്പനായ ശൌലിനോടുഅവനെ എന്തിന്നു കൊല്ലുന്നു? അവന്‍ എന്തു ചെയ്തു എന്നു ചോദിച്ചു.
33
അപ്പോള്‍ ശൌല്‍ അവനെ കൊല്ലുവാന്‍ അവന്റെ നേരെ കുന്തം ചാടി; അതിനാല്‍ തന്റെ അപ്പന്‍ ദാവീദിനെ കൊല്ലുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാന്‍ അറിഞ്ഞു.
34
യോനാഥാന്‍ അതികോപത്തോടെ പന്തിഭോജനത്തില്‍നിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാള്‍ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പന്‍ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവന്‍ വ്യസനിച്ചിരുന്നു.
35
പിറ്റെന്നാള്‍ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാന്‍ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.
36
അവന്‍ തന്റെ ബാല്യക്കാരനോടുഔടിച്ചെന്നു ഞാന്‍ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരന്‍ ഔടുമ്പോള്‍ അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.
37
യോനാഥാന്‍ എയ്ത അമ്പു വീണേടത്തു ബാല്യക്കാരന്‍ എത്തിയപ്പോള്‍ യോനാഥാന്‍ ബാല്യക്കാരനോടുഅമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.
38
പിന്നെയും യോനാഥാന്‍ ബാല്യക്കാരനോടുബദ്ധപ്പെട്ടു ഔടിവരിക, നില്‍ക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരന്‍ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കല്‍ കൊണ്ടുവന്നു.
39
എന്നാല്‍ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരന്‍ കാര്യം ഒന്നും അറിഞ്ഞില്ല.
40
പിന്നെ യോനാഥാന്‍ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കല്‍ കൊടുത്തുപട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.
41
ബാല്യക്കാരന്‍ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവര്‍ തമ്മില്‍ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തില്‍ കരഞ്ഞുപോയി.
42
യോനാഥാന്‍ ദാവീദിനോടുയഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തില്‍ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.