when
സങ്കീർത്തനങ്ങൾ 69:10
ഞാന്‍ കരഞ്ഞു ഉപവാസത്താല്‍ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീര്‍ന്നു;
സങ്കീർത്തനങ്ങൾ 69:11
ഞാന്‍ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാന്‍ അവര്‍ക്കും പഴഞ്ചൊല്ലായ്തീര്‍ന്നു.
ഇയ്യോബ് 30:25
കഷ്ടകാലം വന്നവന്നു വേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?
മത്തായി 5:44
ഞാനോ നിങ്ങളോടു പറയുന്നതുനിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ;
റോമർ 12:14
നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിന്‍ ; ശപിക്കാതെ അനുഗ്രഹിപ്പിന്‍ .
റോമർ 12:15
സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിന്‍ .
humbled
ലേവ്യപുസ്തകം 16:29
ഇതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങള്‍ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.
ലേവ്യപുസ്തകം 16:31
അതു നിങ്ങള്‍ക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങള്‍ ആത്മ തപനം ചെയ്യേണം; അതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.
1 രാജാക്കന്മാർ 21:27-29
27
ആഹാബ് ആ വാക്കു കേട്ടപ്പോള്‍ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടില്‍ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
28
അപ്പോള്‍ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി
29
ആഹാബ് എന്റെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തിയതു കണ്ടുവോ? അവന്‍ എന്റെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തിയതുകൊണ്ടു ഞാന്‍ അവന്റെ ജീവകാലത്തു അനര്‍ത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനര്‍ത്ഥം വരുത്തും എന്നു കല്പിച്ചു.
യെശയ്യാവ് 58:3
ഞങ്ങള്‍ നോന്‍ പു നോലക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്‍ തു? ഞങ്ങള്‍ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്‍ തു? ഇതാ, നിങ്ങള്‍ നോന്‍ പു നോലക്കുന്ന ദിവസത്തില്‍ തന്നേ നിങ്ങളുടെ കാര്‍യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു
യെശയ്യാവ് 58:5
എനിക്കു ഇഷ്ടമുള്ള നോന്‍ പു മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോന്‍ പെന്നും യഹോവേക്കു പ്രസാദമുള്ള ദിവസമെന്നും പേര്‍‍ പറയുന്നതു?
മത്തായി 9:14
യോഹന്നാന്റെ ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ വന്നുഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
മത്തായി 9:15
യേശു അവരോടു പറഞ്ഞതു“മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴ്മക്കാര്‍ക്കും ദുഃഖിപ്പാന്‍ കഴികയില്ല; മണവാളന്‍ പിരിഞ്ഞുപോകേണ്ടുന്ന നാള്‍ വരും; അന്നു അവര്‍ ഉപവസിക്കും.
నా ప్రార్థన
മത്തായി 10:13
വീട്ടിന്നു യോഗ്യതയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അതിന്മേല്‍ വരട്ടെ; യോഗ്യതയില്ല എന്നു വരികില്‍ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.
ലൂക്കോസ് 10:6
അവിടെ ഒരു സമാധാനപുത്രന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവന്മേല്‍ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.