ఘనపరచుడి
സങ്കീർത്തനങ്ങൾ 35:27
എന്റെ നീതിയില്‍ പ്രസാദിക്കുന്നവര്‍ ഘോഷിച്ചാനന്ദിക്കട്ടെ. തന്റെ ദാസന്റെ ശ്രേയസ്സില്‍ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവന്‍ എന്നിങ്ങനെ അവര്‍ എപ്പോഴും പറയട്ടെ.
സങ്കീർത്തനങ്ങൾ 40:16
നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ യഹോവ മഹത്വമുള്ളവന്‍ എന്നു എപ്പോഴും പറയട്ടെ.
സങ്കീർത്തനങ്ങൾ 69:30
ഞാന്‍ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
ലൂക്കോസ് 1:46
അപ്പോള്‍ മറിയ പറഞ്ഞതു“എന്റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു;
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:17
ഇതു എഫേസൊസില്‍ പാര്‍ക്കുംന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കും ഒക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
ഫിലിപ്പിയർ 1:20
അങ്ങനെ ഞാന്‍ ഒന്നിലും ലജ്ജിച്ചുപോകാതെ പൂര്‍ണ്ണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കല്‍ ജീവനാല്‍ ആകട്ടെ മരണത്താല്‍ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളു എന്നു പ്രതീക്ഷിക്കയും പ്രത്യശിക്കയും ചെയ്യുന്നു.
let us
സങ്കീർത്തനങ്ങൾ 33:1
നീതിമാന്മാരേ, യഹോവില്‍ ഘോഷിച്ചുല്ലസിപ്പിന്‍ ; സ്തുതിക്കുന്നതു നേരുള്ളവര്‍ക്കും ഉചിതമല്ലോ.
സങ്കീർത്തനങ്ങൾ 33:2
കിന്നരംകൊണ്ടു യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിന്‍ .
സങ്കീർത്തനങ്ങൾ 66:8
വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന്‍ ; അവന്റെ സ്തുതിയെ ഉച്ചത്തില്‍ കേള്‍പ്പിപ്പിന്‍ .
സങ്കീർത്തനങ്ങൾ 103:20-22
20
യഹോവ തന്റെ സിംഹാസനത്തെ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
21
അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .
22
അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ ;
സങ്കീർത്തനങ്ങൾ 148:1-14
1
യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; സ്വര്‍ഗ്ഗത്തില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ ; ഉന്നതങ്ങളില്‍ അവനെ സ്തുതിപ്പിന്‍ .
2
അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിന്‍ ; അവന്റെ സര്‍വ്വസൈന്യവുമേ, അവനെ സ്തുതിപ്പിന്‍ ;
3
സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിന്‍ ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിന്‍ .
4
സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിന്‍ .
5
അവന്‍ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
6
അവന്‍ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.
7
തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ .
8
തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
9
പര്‍വ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
10
മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
11
ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
12
യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
13
ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.
14
തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേല്‍മക്കളായ തന്റെ സകലഭക്തന്മാര്‍ക്കും പുകഴ്ചയായി അവന്‍ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയര്‍ത്തിയിരിക്കുന്നു.
1 ദിനവൃത്താന്തം 29:20
പിന്നെ ദാവീദ് സര്‍വ്വസഭയോടുംഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിന്‍ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
2 ദിനവൃത്താന്തം 29:30
പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദര്‍ശകന്റെയും വചനങ്ങളാല്‍ യഹോവേക്കു സ്തോത്രം ചെയ്‍വാന്‍ കല്പിച്ചു. അവന്‍ സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു.
വെളിപ്പാട് 14:7
ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിന്‍ ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിന്‍ എന്നു അവന്‍ അത്യുച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു.
വെളിപ്പാട് 19:5
അപ്പോള്‍ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരു വെള്ളത്തിന്റെ ഇരെച്ചല്‍പോലെയും തകര്‍ത്ത ഇടിമുഴക്കംപോലെയും ഞാന്‍ കേട്ടതു; ഹല്ലെലൂയ്യാ! സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവു രാജത്വം ഏറ്റിരിക്കുന്നു.
വെളിപ്പാട് 19:6
നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു.