12
എന്നാല്‍ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയില്‍ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യം ആയിരുന്നു.
13
ഗിദെയോന്‍ ചെല്ലുമ്പോള്‍ ഒരുത്തന്‍ മറ്റൊരുത്തനോടു ഒരു സ്വപന്ം വിവരിക്കയായിരുന്നുഞാന്‍ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവന്‍
14
ഇതു യോവാശിന്റെ മകനായ ഗിദെയോന്‍ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
15
ഗിദെയോന്‍ സ്വപ്നവും പൊരുളും കേട്ടപ്പോള്‍ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തില്‍ മടങ്ങിച്ചെന്നുഎഴുന്നേല്പിന്‍ , യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
16
അനന്തരം അവന്‍ ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഔരോരുത്തന്റെ കയ്യില്‍ ഔരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഔരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.
17
ഞാന്‍ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിന്‍ ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോള്‍ ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിന്‍ ,
18
ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോള്‍ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതിയഹോവേക്കും ഗിദെയോന്നും വേണ്ടി എന്നു പറവിന്‍ .
19
മദ്ധ്യയാമത്തിന്റെ ആരംഭത്തില്‍ അവര്‍ കാവല്‍ മാറി നിര്‍ത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യില്‍ ഉണ്ടായിരുന്ന കുടങ്ങള്‍ ഉടെച്ചു.
20
മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങള്‍ ഉടെച്ചു; ഇടത്തു കയ്യില്‍ പന്തവും വലത്തു കയ്യില്‍ ഊതുവാന്‍ കാഹളവും പിടിച്ചുയഹോവേക്കും ഗിദെയോന്നും വേണ്ടി വാള്‍ എന്നു ആര്‍ത്തു.
21
അവര്‍ പാളയത്തിന്റെ ചുറ്റും ഔരോരുത്തന്‍ താന്താന്റെ നിലയില്‍ തന്നേ നിന്നു; പാളയമെല്ലാം പാച്ചല്‍ തുടങ്ങി; അവര്‍ നിലവിളിച്ചുകൊണ്ടു ഔടിപ്പോയി.
22
ആ മുന്നൂറുപേരും കാഹളം ഊതിയപ്പോള്‍ യഹോവ പാളയത്തിലൊക്കെയും ഔരോരുത്തന്റെ വാള്‍ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേല്‍-മെഹോലയുടെ അതിര്‍വരെയും ഔടിപ്പോയി.
23
യിസ്രായേല്യര്‍ നഫ്താലിയില്‍നിന്നും ആശേരില്‍നിന്നും മനശ്ശെയില്‍നിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്‍ തുടര്‍ന്നു.
24
ഗിദെയോന്‍ എഫ്രയീംമലനാട്ടില്‍ എല്ലാടവും ദൂതന്മാരെ അയച്ചുമിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്--ബാരാവരെയുള്ള വെള്ളത്തെയും യോര്‍ദ്ദാനെയും അവര്‍ക്കും മുമ്പെ കൈവശമാക്കിക്കൊള്‍വിന്‍ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യര്‍ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്--ബാരാവരെയുള്ള വെള്ളവും യോര്‍ദ്ദാനും കൈവശമാക്കി.
25
ഔരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവര്‍ പിടിച്ചു, ഔരേബിനെ ഔരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടര്‍ന്നു, ഔരേബിന്റെയും സേബിന്റെയും തല യോര്‍ദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കല്‍ കൊണ്ടുവന്നു.