జేయును
ഇയ്യോബ് 39:1-3
1
പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍ പേടകളുടെ ഈറ്റുനോവു നീ കാണുമോ?
2
അവേക്കു ഗര്‍ഭം തികയുന്ന മാസം നിനക്കു കണകൂ കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
3
അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തില്‍ വേദന കഴിഞ്ഞുപോകുന്നു.
ఆకులు రాల్చును
സങ്കീർത്തനങ്ങൾ 63:2
അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാന്‍ വിശുദ്ധമന്ദിരത്തില്‍ നിന്നെ നോക്കിയിരിക്കുന്നു.
യെശയ്യാവ് 9:18
ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളില്‍ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും.
യെശയ്യാവ് 10:18
അവന്‍ അവന്റെ കാട്ടിന്റെയും തോട്ടത്തിന്റെയും മഹത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതു പോലെയിരിക്കും.
യെശയ്യാവ് 10:19
അവന്റെ കാട്ടില്‍ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങള്‍ ചുരുക്കം ആയിരിക്കും; ഒരു ബാലന്നു അവയെ എണ്ണി എഴുതാം.
യെഹെസ്കേൽ 20:46-48
46
മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു
47
യഹോവയുടെ വചനം കേള്‍ക്ക; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിനക്കു തീ വേക്കും; അതു നിന്നില്‍ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാലകെട്ടുപോകയില്ല; തെക്കുമുതല്‍ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാല്‍ കരിഞ്ഞുപോകും.
48
യഹോവയായ ഞാന്‍ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.
ఆయన ఆలయములో
സങ്കീർത്തനങ്ങൾ 46:2-5
2
അതുകൊണ്ടു ഭൂമി മാറിപ്പോയാലും പര്‍വ്വതങ്ങള്‍ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
3
അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പര്‍വ്വതങ്ങള്‍ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
4
ഒരു നദി ഉണ്ടു; അതിന്റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
5
ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
സങ്കീർത്തനങ്ങൾ 48:9
ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങള്‍ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
സങ്കീർത്തനങ്ങൾ 134:1
സങ്കീർത്തനങ്ങൾ 134:2
അല്ലയോ, രാത്രികാലങ്ങളില്‍ യഹോവയുടെ ആലയത്തില്‍ നിലക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .
സങ്കീർത്തനങ്ങൾ 135:1
യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍ .
സങ്കീർത്തനങ്ങൾ 135:2
യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്‍ പ്രാകാരങ്ങളിലും നിലക്കുന്നവരേ,