ఆరోపించుడి
സങ്കീർത്തനങ്ങൾ 2:10-12
10
ആകയാല്‍ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിന്‍ ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്‍വിന്‍ .
11
ഭയത്തോടെ യഹോവയെ സേവിപ്പിന്‍ ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍ .
12
അവന്‍ കോപിച്ചിട്ടു നിങ്ങള്‍ വഴിയില്‍വെച്ചു നശിക്കാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍ . അവന്റെ കോപം ക്ഷണത്തില്‍ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.
സങ്കീർത്തനങ്ങൾ 68:31-34
31
മിസ്രയീമില്‍നിന്നു മഹത്തുക്കള്‍ വരും; കൂശ് വേഗത്തില്‍ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.
32
ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിന്‍ ; കര്‍ത്താവിന്നു കീര്‍ത്തനം ചെയ്‍വിന്‍ . സേലാ.
33
പുരാതനസ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങളില്‍ വാഹനമേറുന്നവന്നു പാടുവിന്‍ ! ഇതാ, അവന്‍ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേള്‍പ്പിക്കുന്നു.
34
ദൈവത്തിന്നു ശക്തി കൊടുപ്പിന്‍ ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
സങ്കീർത്തനങ്ങൾ 96:7-9
7
ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ; മഹത്വവും ബലവും യഹോവേക്കു കൊടുപ്പിന്‍ .
8
യഹോവേക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിന്‍ ; തിരുമുല്‍കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളില്‍ ചെല്ലുവിന്‍ .
9
വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിന്‍ ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പില്‍ നടുങ്ങുവിന്‍ .
യെശയ്യാവ് 60:12
നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികള്‍ അശേഷം ശൂന്‍ യമായ്പോകും;
യിരെമ്യാവു 13:16-18
16
അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളില്‍ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാന്‍ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാന്‍ അവരുടെ ദുഷ്ടത അവരുടെമേല്‍ പകരും.
17
നീ ഈ വചനം അവരോടു പറയേണംഎന്റെ കണ്ണില്‍നിന്നു രാവും പകലും ഇടവിടാതെ കണ്ണുനീര്‍ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകര്‍ന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.
18
വയലില്‍ ചെന്നാല്‍ ഇതാ, വാള്‍കൊണ്ടു പട്ടുപോയവര്‍; പട്ടണത്തില്‍ ചെന്നാല്‍ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവര്‍ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങള്‍ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു.
വെളിപ്പാട് 5:11-14
11
പിന്നെ ഞാന്‍ ദര്‍ശനത്തില്‍ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.
12
അവര്‍ അത്യുച്ചത്തില്‍അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാന്‍ യോഗ്യന്‍ എന്നു പറഞ്ഞു.
13
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയുംസിംഹാസനത്തില്‍ ഇരിക്കുന്നവന്നു കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാന്‍ കേട്ടു.
14
നാലു ജീവികളുംആമേന്‍ എന്നു പറഞ്ഞു; മൂപ്പന്മാര്‍ വീണു നമസ്കരിച്ചു.