generation
സങ്കീർത്തനങ്ങൾ 44:1
ദൈവമേ, പൂര്‍വ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളില്‍ നീ ചെയ്ത പ്രവൃത്തി അവര്‍ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങള്‍ കേട്ടുമിരിക്കുന്നു;
സങ്കീർത്തനങ്ങൾ 44:2
നിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.
സങ്കീർത്തനങ്ങൾ 71:18
ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
സങ്കീർത്തനങ്ങൾ 78:3-7
3
നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.
4
നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന്‍ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
5
അവന്‍ യാക്കോബില്‍ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലില്‍ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാന്‍ കല്പിച്ചു.
6
വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കള്‍ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
7
അവര്‍ തങ്ങളുടെ ആശ്രയം ദൈവത്തില്‍ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
പുറപ്പാട് 12:26
ഈ കര്‍മ്മം എന്തെന്നു നിങ്ങളുടെ മക്കള്‍ നിങ്ങളോടു ചോദിക്കുമ്പോള്‍
പുറപ്പാട് 12:27
മിസ്രയീമ്യരെ ദണ്ഡിപ്പിക്കയില്‍ മിസ്രയീമിലിരുന്ന യിസ്രായേല്‍മക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങള്‍ പറയേണം. അപ്പോള്‍ ജനം കുമ്പിട്ടു നമസ്കരിച്ചു.
പുറപ്പാട് 13:14
എന്നാല്‍ ഇതു എന്തു എന്നു നാളെ നിന്റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍യഹോവ ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമില്‍നിന്നു ഞങ്ങളെ പുറപ്പെടുവിച്ചു;
പുറപ്പാട് 13:15
ഫറവോന്‍ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോള്‍ യഹോവ മിസ്രയീംദേശത്തു മനുഷ്യന്റെ കടിഞ്ഞൂല്‍മുതല്‍ മൃഗത്തിന്റെ കടിഞ്ഞൂല്‍വരെയുള്ള കടിഞ്ഞൂല്‍പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാന്‍ യഹോവേക്കു യാഗം അര്‍പ്പിക്കുന്നു; എന്നാല്‍ എന്റെ മക്കളില്‍ കടിഞ്ഞൂലിനെ ഒക്കെയും ഞാന്‍ വീണ്ടുകൊള്ളുന്നു.
ആവർത്തനം 6:7
നീ അവയെ നിന്റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
യോശുവ 4:21-24
21
യിസ്രായേല്‍മക്കളോടു പറഞ്ഞതു എന്തെന്നാല്‍; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കള്‍ പിതാക്കന്മാരോടു ചോദിച്ചാല്‍
22
യിസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടി ഈ യോര്‍ദ്ദാന്നിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോടു പറയേണം.
23
ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്നു
24
ഞങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില്‍ ചെങ്കടല്‍ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പില്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.
യെശയ്യാവ് 38:19
ഞാന്‍ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന്‍ , ജീവനുള്ളവന്‍ മാത്രം നിന്നെ സ്തുതിക്കും; അപ്പന്‍ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.