ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാന്‍ മേലക്കുമേല്‍ നിന്നെ സ്തുതിക്കും.
15
എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വര്‍ണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
16
ഞാന്‍ യഹോവയായ കര്‍ത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാന്‍ കീര്‍ത്തിക്കും.
17
ദൈവമേ, എന്റെ ബാല്യംമുതല്‍ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാന്‍ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
18
ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
19
ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യന്‍ ആരുള്ളു?
20
അനവധി കഷ്ടങ്ങളും അനര്‍ത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളില്‍നിന്നു ഞങ്ങളെ തിരികെ കയറ്റും.
21
നീ എന്റെ മഹത്വം വര്‍ദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.
22
എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാന്‍ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.
23
ഞാന്‍ നിനക്കു സ്തുതിപാടുമ്പോള്‍ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
24
എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു. (ശലോമോന്റെ ഒരു സങ്കീര്‍ത്തനം.)
നീ അതു ചെയ്തിരിക്കകൊണ്ടു ഞാന്‍ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാന്‍ നിന്റെ നാമത്തില്‍ പ്രത്യാശവേക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ. (സംഗീതപ്രമാണിക്കു; മഹലത്ത് എന്ന രാഗത്തില്‍ ദാവീദിന്റെ ധ്യാനം.)