എന്നാല്‍ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.
നാം അവന്റെ എല്ലാവഴികളിലും നടക്കേണ്ടതിന്നും അവന്‍ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിന്നും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.
ഏതിനാല്‍ എന്നു യഹോവ ചോദിച്ചതിന്നു അവന്‍ ഞാന്‍ പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായില്‍ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കും സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന്‍ കല്പിച്ചു.
യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്‍ തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാര്‍നിമിത്തം മടങ്ങിവരേണമേ
പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു; താന്‍ ആരെയും പരീക്ഷിക്കുന്നതുമില്ല.
വേറോരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു പറയുന്നതായി ഞാന്‍ കേട്ടതു. എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഔഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടു പോരുവിന്‍ .
രാജാവു അവര്‍ക്കും രാജഭോജനത്തില്‍നിന്നും താന്‍ കുടിക്കുന്ന വീഞ്ഞില്‍നിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളര്‍ത്തീട്ടു അവര്‍ രാജസന്നിധിയില്‍ നില്‍ക്കേണം എന്നു കല്പിച്ചു.
6
അവരുടെ കൂട്ടത്തില്‍ ദാനീയേല്‍, ഹനന്യാവു, മീശായേല്‍, അസര്‍യ്യാവു എന്നീ യെഹൂദാപുത്രന്മാര്‍ ഉണ്ടായിരുന്നു.
7
ഷണ്ഡാധിപന്‍ അവര്‍ക്കും പേരിട്ടു; ദാനീയേലിന്നു അവര്‍ ബേല്‍ത്ത് ശസ്സര്‍ എന്നും ഹനന്യവിന്നു ശദ്രക്‍ എന്നും മീശായേലിന്നു മേശക്‍ എന്നും അസര്‍യ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.
8
എന്നാല്‍ രാജാവിന്റെ ഭോജനംകൊണ്ടും അവന്‍ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താന്‍ അശുദ്ധമാക്കുകയില്ല എന്നു ദാനീയേല്‍ ഹൃദയത്തില്‍ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാന്‍ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.