If thy children
സങ്കീർത്തനങ്ങൾ 89:30-35
30
അവന്റെ പുത്രന്മാര്‍ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും
31
എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താല്‍
32
ഞാന്‍ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്‍ശിക്കും.
33
എങ്കിലും എന്റെ ദയയെ ഞാന്‍ അവങ്കല്‍ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
34
ഞാന്‍ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളില്‍നിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.
35
ഞാന്‍ ഒരിക്കല്‍ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷകു പറകയില്ല.
their children
സങ്കീർത്തനങ്ങൾ 102:28
നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല.
സങ്കീർത്തനങ്ങൾ 115:14
യഹോവ നിങ്ങളെ മേലക്കുമേല്‍ വര്‍ദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
യെശയ്യാവ് 9:7
യെശയ്യാവ് 59:21
ഞാന്‍ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നുനിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായില്‍ ഞാന്‍ തന്ന എന്റെ വചനങ്ങളും നിന്റെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ സന്‍ തതിയുടെ വായില്‍ നിന്നും ഇന്നുമുതല്‍ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു
ലൂക്കോസ് 1:32
അവന്‍ വലിയവന്‍ ആകും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
ലൂക്കോസ് 1:33
അവന്‍ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.