എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമിന്‍ നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്റെ മകന്നു കൊടുക്കും.
എന്നാല്‍ രാജത്വം മുഴുവനും ഞാന്‍ അവന്റെ കയ്യില്‍നിന്നു എടുക്കയില്ല; ഞാന്‍ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസന്‍ ദാവീദ് നിമിത്തം ഞാന്‍ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.
എങ്കിലും ദാവീദിന്‍ നിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയര്‍ത്തിയും യെരൂശലേമിനെ നിലനിര്‍ത്തിയുംകൊണ്ടു അവന്നു യെരൂശലേമില്‍ ഒരു ദീപം നല്കി.
പിന്നത്തേതില്‍ യിസ്രായേല്‍മക്കള്‍ തിരഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവര്‍ ഭയപ്പെട്ടുംകൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.