నేను కనిపెట్టుకొనుచున్నాను
സങ്കീർത്തനങ്ങൾ 27:14
യഹോവയിങ്കല്‍ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവെക്കുക.
സങ്കീർത്തനങ്ങൾ 33:20
നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവന്‍ നമ്മുടെ സഹായവും പരിചയും ആകുന്നു.
സങ്കീർത്തനങ്ങൾ 40:1
ഞാന്‍ യഹോവെക്കായി കാത്തുകാത്തിരുന്നു; അവന്‍ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
സങ്കീർത്തനങ്ങൾ 62:1
എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കല്‍നിന്നു വരുന്നു.
സങ്കീർത്തനങ്ങൾ 62:5
എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കല്‍നിന്നു വരുന്നു.
ആദിപുസ്തകം 49:18
യഹോവേ, ഞാന്‍ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.
യെശയ്യാവ് 8:17
ഞാനോ യാക്കോബ്ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.
യെശയ്യാവ് 26:8
അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയില്‍ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
യെശയ്യാവ് 30:18
അതുകൊണ്ടു യഹോവ നിങ്ങളോടു കൃപ കാണിപ്പാന്‍ താമസിക്കുന്നു; അതുകൊണ്ടു അവന്‍ നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയര്‍ന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാര്‍.
ലൂക്കോസ് 2:25
യെരൂശലേമില്‍ ശിമ്യോന്‍ എന്നു പേരുള്ളൊരു മനുഷ്യന്‍ ഉണ്ടായിരുന്നു; ഈ മനുഷ്യന്‍ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേല്‍ ഉണ്ടായിരുന്നു.
ലൂക്കോസ് 2:38
ആ നാഴികയില്‍ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.
ఆయన మాటమీద
സങ്കീർത്തനങ്ങൾ 119:42
യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 119:49
എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാന്‍ കൈകളെ ഉയര്‍ത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കുന്നു.സയിന്‍ .
സങ്കീർത്തനങ്ങൾ 119:81
ഞാന്‍ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളില്‍ നിഷ്കളങ്കമായിരിക്കട്ടെ.കഫ്.
സങ്കീർത്തനങ്ങൾ 119:114
ഇരുമനസ്സുള്ളവരെ ഞാന്‍ വെറുക്കുന്നു; എന്നാല്‍ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
എബ്രായർ 6:18
അങ്ങനെ നമ്മുടെ മുമ്പില്‍ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്‍വാന്‍ ശരണത്തിന്നായി ഔടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷകുപറവാന്‍ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല്‍ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന്‍ ഇടവരുന്നു.