ప్రార్థన
സങ്കീർത്തനങ്ങൾ 51:18
നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
സങ്കീർത്തനങ്ങൾ 137:6
നിന്നെ ഞാന്‍ ഔര്‍ക്കാതെ പോയാല്‍, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
സങ്കീർത്തനങ്ങൾ 137:7
ഇടിച്ചുകളവിന്‍ , അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിന്‍ ! എന്നിങ്ങനെ പറഞ്ഞ ഏദോമ്യര്‍ക്കായി യഹോവേ, യെരൂശലേമിന്റെ നാള്‍ ഔര്‍ക്കേണമേ.
യിരെമ്യാവു 51:50
യോഹന്നാൻ 17:21
നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ.
എഫെസ്യർ 4:3
ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കയും ചെയ്‍വിന്‍ .
2 തെസ്സലൊനീക്യർ 3:16
സമാധാനത്തിന്റെ കര്‍ത്താവായവന്‍ താന്‍ നിങ്ങള്‍ക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നലകുമാറാകട്ടെ; കര്‍ത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
వారు వర్ధిల్లుదురు
ആദിപുസ്തകം 12:3
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
സംഖ്യാപുസ്തകം 24:9
അവന്‍ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആര്‍ അവനെ ഉണര്‍ത്തും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ ; നിന്നെ ശപിക്കുന്നവന്‍ ശപീക്കപ്പെട്ടവന്‍ .
1 യോഹന്നാൻ 3:14
നാം മരണം വിട്ടു ജീവനില്‍ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാല്‍ നമുക്കു അറിയാം. സ്നേഹിക്കാത്തവന്‍ മരണത്തില്‍ വസിക്കുന്നു.