യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാല്‍ ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതു തന്നേ യിസ്രായേല്‍ മക്കള്‍ ഒക്കെയും തലമുറതലമുറയായി യഹോവേക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.
ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവേക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയില്‍ നിന്നെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചതു.
മിസ്രയീമില്‍നിന്നു പുറപ്പെട്ട നാളില്‍ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരില്‍നിന്നു അവന്റെ ജനത്തില്‍ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.