എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു.
സൌഖ്യമാക്കുവാന്‍ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂര്‍ണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാന്‍ നിന്റെ ദാസന്മാര്‍ക്കും കൃപ നല്കേണമേ.
31
ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
32
വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;
33
സകലവും അവര്‍ക്കും പൊതുവായിരുന്നു. അപ്പൊസ്തലന്മാര്‍ മഹാശക്തിയോടെ കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവര്‍ക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
34
മുട്ടുള്ളവര്‍ ആരും അവരില്‍ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവര്‍ ഒക്കെയും അവയെ വിറ്റു വില കൊണ്ടു വന്നു
35
അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വേക്കും; പിന്നെ ഔരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.
ബലഹീനതയാല്‍ അവന്‍ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല്‍ ജീവിക്കുന്നു; ഞങ്ങളും അവനില്‍ ബലഹീനര്‍ എങ്കിലും അവനോടു കൂടെ ദൈവശക്തിയാല്‍ നിങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നു.
തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ അറിയിക്കേണ്ടതിന്നു അവനെ എന്നില്‍ വെളിപ്പെടുത്തുവാന്‍ പ്രസാദിച്ചപ്പോള്‍ ഞാന്‍ മാംസരക്തങ്ങളോടു ആലോചിക്കയോ
അവന്‍ നമ്മെ സകല അധര്‍മ്മത്തില്‍നിന്നും വീണ്ടെടുത്തു സല്‍പ്രവൃത്തികളില്‍ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു.
മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നീ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാന്‍ ഉപദേശിക്കുന്നു എന്നു അവര്‍ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.
ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിലക്കുന്നതു ഞാന്‍ കണ്ടു.